ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​: ബി.​ജെ.​പി േനതൃത്വത്തിന്​ ചു​മ​ത​ല നൽകേണ്ടെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​

പാ​ല​ക്കാ​ട്: അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു​ള്ള വി​ഴു​പ്പ​ല​ക്ക​ലും ത​മ്മി​ല​ടി​യും രൂ​ക്ഷ​മാ​യ ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​കം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​മ്പ​ത്തി​ക-​സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ ഉ​ന്ന​ത നേ​തൃ​യോ​ഗം. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മു​ൾ​െ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട്​ നി​ർ​വ​ഹി​ക്കാ​നു​ള്ള തീ​രു​മാ​നം പാ​ല​ക്കാ​ട്​ വ​ട​ക്ക​ന്ത​റ അ​ശ്വ​തി മ​ണ്ഡ​പ​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്രാ​ന്തീ​യ വൈ​ചാ​രി​ക്​ ബൈ​ഠ​ക്കി​ലാ​ണു​ണ്ടാ​യ​ത്. തീ​രു​മാ​നം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ്​ സൂ​ച​ന.

സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ളി​ൽ നേ​രി​ട്ടി​ട​പെ​ടാ​ൻ ബി.​ജെ.​പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ് നേ​താ​വ് കൃ​ഷ്ണ വേ​ണു​ഗോ​പാ​ൽ ഉ​ട​ൻ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്നും ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​ട്ടു​ണ്ട്. ബൈ​ഠ​ക്​ ദി​ന​ത്തി​ൽ​ത​ന്നെ തൃ​ശൂ​രി​ൽ ന​ട​ന്ന ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി​യ​ത്​ ആ​ർ.​എ​സ്.​എ​സ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം നേ​രി​ട്ട് നി​യ​ന്ത്രി​ച്ച മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് കു​റ​ഞ്ഞ​ത്​ ഉ​യ​ർ​ത്തി​ക്കാ​ട്ടി ഈ ​നീ​ക്ക​ത്തി​ന് ത​ട​യി​ടാ​നു​ള്ള ശ്ര​മം ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

പ്രാ​ന്തീ​യ വൈ​ചാ​രി​ക്​ ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​രി​​െൻറ പ​കു​തി​ഭാ​ഗം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ്​ ബൈ​ഠ​ക്കി​ൽ സം​ബ​ന്ധി​ച്ച​ത്. ക​ണ്ണൂ​രി​​െൻറ മ​റു​പാ​തി​യും കാ​സ​ർ​കോ​ടും ക​ർ​ണാ​ട​ക സം​സ്​​ഥാ​ന ഘ​ട​ക​ത്തി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ക. ര​ക്ഷാ​ബ​ന്ധ​ൻ മ​ഹോ​ത്സ​വ​ത്തി​ലൂ​ടെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്ക​ണ​മെ​ന്ന ആ​ർ.​എ​സ്.​എ​സ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​​െൻറ നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും ബൈ​ഠ​ക്കി​ലു​ണ്ടാ​യി. മുൻവ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പൊ​തു​മു​ഖ​ങ്ങ​ളെ ര​ക്ഷാ​ബ​ന്ധ​ൻ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ സാ​ധി​ച്ചു.

Tags:    
News Summary - Lok Sabha Election: Don't Lead BJP Saya RSS - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.