ലോക്സഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി േനതൃത്വത്തിന് ചുമതല നൽകേണ്ടെന്ന് ആർ.എസ്.എസ്
text_fieldsപാലക്കാട്: അഴിമതിയാരോപണത്തെ തുടർന്നുള്ള വിഴുപ്പലക്കലും തമ്മിലടിയും രൂക്ഷമായ ബി.ജെ.പി സംസ്ഥാന ഘടകം ലോക്സഭ തെരഞ്ഞെടുപ്പിൽ സാമ്പത്തിക-സ്ഥാനാർഥി നിർണയ കാര്യങ്ങളുടെ ചുമതല വഹിക്കേണ്ടതില്ലെന്ന് ആർ.എസ്.എസ് ഉന്നത നേതൃയോഗം. തെരഞ്ഞെടുപ്പിലെ സാമ്പത്തിക കാര്യങ്ങളും സ്ഥാനാർഥി നിർണയവുമുൾെപ്പടെയുള്ള കാര്യങ്ങൾ നേരിട്ട് നിർവഹിക്കാനുള്ള തീരുമാനം പാലക്കാട് വടക്കന്തറ അശ്വതി മണ്ഡപത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിെൻറ സാന്നിധ്യത്തിൽ നടന്ന പ്രാന്തീയ വൈചാരിക് ബൈഠക്കിലാണുണ്ടായത്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളിൽ നേരിട്ടിടപെടാൻ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ വേണുഗോപാൽ ഉടൻ കേരളത്തിൽ എത്തുമെന്നും ആർ.എസ്.എസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ബൈഠക് ദിനത്തിൽതന്നെ തൃശൂരിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം പൊട്ടിത്തെറിയുടെ വക്കിലെത്തിയത് ആർ.എസ്.എസ് നിലപാട് കടുപ്പിക്കാൻ കാരണമായെന്നാണ് വിവരം. അതേസമയം, ആർ.എസ്.എസ് നേതൃത്വം നേരിട്ട് നിയന്ത്രിച്ച മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് ഉയർത്തിക്കാട്ടി ഈ നീക്കത്തിന് തടയിടാനുള്ള ശ്രമം ബി.ജെ.പി സംസ്ഥാന നേതൃത്വം തുടങ്ങിക്കഴിഞ്ഞു.
പ്രാന്തീയ വൈചാരിക് പരിധിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം മുതൽ കണ്ണൂരിെൻറ പകുതിഭാഗം വരെയുള്ള പ്രദേശത്തെ സംഘടന ചുമതലയുള്ള പ്രതിനിധികളാണ് ബൈഠക്കിൽ സംബന്ധിച്ചത്. കണ്ണൂരിെൻറ മറുപാതിയും കാസർകോടും കർണാടക സംസ്ഥാന ഘടകത്തിലാണ് ഉൾപ്പെടുക. രക്ഷാബന്ധൻ മഹോത്സവത്തിലൂടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന ആർ.എസ്.എസ് കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം നടപ്പാക്കിയതിലൂടെ പ്രതീക്ഷിച്ച നേട്ടമുണ്ടായെന്ന വിലയിരുത്തലും ബൈഠക്കിലുണ്ടായി. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പൊതുമുഖങ്ങളെ രക്ഷാബന്ധൻ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.