മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യ മില്ലെന്ന് വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംേബദ്ക ർ. ഇനി കോൺഗ്രസ്-എൻ.സി.പി സഖ്യവുമായി ചർച്ചയില്ലെന്നും എല്ലാ വാതി ലുകളും അടഞ്ഞതായും പ്രകാശ് പറഞ്ഞു. സംസ്ഥാനത്തെ 288 മണ്ഡലങ്ങളിൽ 144 സീറ്റാണ് വി.ബി.എ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സഖ്യം തോറ്റ സീറ്റുകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഇതുവരെ തങ്ങളുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ലെന്നും ഇനി കാക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം വ്യാഴാഴ്ച സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. അടുത്ത മാസമാണ് തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി (മജ്ലിസ്) ചേർന്നാണ് പ്രകാശ് വി.ബി.എ രൂപവത്കരിച്ചത്. ഒരു സീറ്റ് നേടിയ സഖ്യം 13ഒാളം മണ്ഡലങ്ങളിൽ കോൺഗ്രസ് സഖ്യത്തിെൻറ പരാജയത്തിന് കാരണമായി.
ഒൗറംഗാബാദിൽ മജ്ലിസിെൻറ ഇംതിയാസ് ജലീലാണ് വിജയിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സഖ്യത്തിനില്ലെന്ന് മജ്ലിസ് എം.പി ഇംതിയാസ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഉവൈസി പറയുന്നതു വരെ ഇംതിയാസിെൻറ കുറിപ്പ് സാരമാക്കുന്നില്ലെന്ന് പ്രകാശ് അംബേദ്കർ പറഞ്ഞു. ഉവൈസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.