ആ​വേ​ശ​ക്ക​ലാ​ശം; മ​ല​പ്പു​റം നാ​ളെ ബൂ​ത്തി​ലേ​ക്ക്​

മലപ്പുറം: വീറും വാശിയും മുറ്റിയ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ആവേശക്കലാശം. തലമുതിർന്ന നേതാവി​െൻറ പരിചയസമ്പത്തുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും ദുർബല സ്ഥാനാർഥിയെന്ന വിമർശനത്തി​െൻറ മുനയൊടിച്ച് എം.ബി. ഫൈസലും അവസാന ലാപ്പിൽ ഒരുപോലെ ആവേശമുണർത്തി. വിജയസാധ്യതയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളില്ലെങ്കിലും ഭൂരിപക്ഷത്തി​െൻറ കാര്യത്തിലാണ് മത്സരം. ഇ. അഹമ്മദിന് 2014ൽ ലഭിച്ച 1,94,739 വോട്ടി​െൻറ ഭൂരിപക്ഷം കൂട്ടുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് ലഭിച്ച 1.18 ലക്ഷത്തി​െൻറ ഭൂരിപക്ഷത്തിന് താഴെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫും നിലമെച്ചപ്പെടുത്താൻ ബി.ജെ.പിയും കഠിന പ്രയത്നമാണ് നടത്തിയത്.

തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തി​െൻറ വിലയിരുത്തലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറയും വി.എസ്. അച്യുതാനന്ദ​െൻറയും പ്രഖ്യാപനങ്ങൾ ഒരുവശത്തും മുസ്ലിം ലീഗിനെക്കാൾ കോൺഗ്രസ് നേതാക്കൾ വിയർപ്പൊഴുക്കിയതി​െൻറ അഭിമാന പ്രശ്നം മറുവശത്തുമുള്ളതിനാൽ ഭൂരിപക്ഷത്തിലെ വ്യതിയാനം സംസ്ഥാന രാഷ്ട്രീയത്തിൽ അനുരണനമുണ്ടാക്കും. ചൊവ്വാഴ്ചയിലെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 13.12 ലക്ഷം വോട്ടർമാരാണ് ബുധനാഴ്ച വിധിയെഴുതുക. 2014ലുണ്ടായതുപോലെ  അടിയൊഴുക്കുകളൊന്നും പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടില്ല.

1.25 ലക്ഷം വോട്ടി​െൻറ മുകളിൽ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് മലപ്പുറത്ത്  യു.ഡി.എഫ്.  മഞ്ചേരിയിലെ ടി.കെ. ഹംസയുടെ വിജയം ആവർത്തിക്കുമെന്ന പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫിനെ തളക്കാനായാൽ അതുതന്നെ വിജയമാകുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ. പ്രചാരണത്തി​െൻറ തുടക്കത്തിലെ മാന്ദ്യം അവസാന നാളുകളിലെ കുതിപ്പിൽ മറികടക്കാനായതി​െൻറ ആത്മവിശ്വാസവും അവർക്കുണ്ട്.

2009ൽ യു.ഡി.എഫ് സ്ഥാനാർഥി ഇ. അഹമ്മദിന് എൽ.ഡി.എഫിലെ ടി.കെ. ഹംസയെക്കാൾ 1,15,597 വോട്ടി​െൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2014ൽ അഹമ്മദി​െൻറ ഭൂരിപക്ഷത്തിൽ 79,142 വോട്ടി​െൻറ (1,94,739) വർധനയുണ്ടായി. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് നിയോജക മണ്ഡലങ്ങളിലുമായി 1.18 ലക്ഷം വോട്ടി​െൻറ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ഇ. അഹമ്മദിന് ലഭിച്ച 2014ലെ ഭൂരിപക്ഷത്തെക്കാൾ യു.ഡി.എഫ് സ്വപ്നം കാണുന്നില്ല. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷമെങ്കിലും ലഭിച്ചില്ലെങ്കിൽ അത് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലായിരുന്നു ബൂത്തുതലം മുതലുള്ള യു.ഡി.എഫി​െൻറ പ്രചാരണ പ്രവർത്തനങ്ങൾ.

കേന്ദ്ര സർക്കാറി​െൻറ ഫാഷിസ്റ്റ് നിലപാടുകളും ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും തന്നെയായിരുന്നു പ്രചാരണത്തിൽ ഇരു മുന്നണികളും ഉയർത്തിയ പ്രധാന വിഷയം. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലേറ്റി പ്രചാരണം നടത്തിയപ്പോൾ സംസ്ഥാന സർക്കാറിെനതിരായ പോരാട്ടം കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തു. പ്രചാരണത്തിന് മുെമ്പങ്ങുമില്ലാത്ത കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും മണ്ഡലത്തിൽ തമ്പടിച്ചു. എ.കെ. ആൻറണി കൂടി വന്നതോടെ നേതാക്കളുടെ പ്രവാഹം പൂർണമായി. പ്രചാരണത്തിനിടയിൽ വീണുകിട്ടിയ മന്ത്രി എ.കെ. ശശീന്ദ്ര​െൻറ രാജി, എസ്.എസ്.എൽ.സി പുനഃപരീക്ഷ, ജിഷ്ണു പ്രണോയിയുടെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം എന്നിവ അനുകൂല ഘടകങ്ങളാകുമെന്നാണ് യു.ഡി.എഫി​െൻറ പ്രതീക്ഷ. കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി സംഘടനകളുടെ പിന്മാറ്റവും ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടുന്നു. മനഃസാക്ഷി വോെട്ടന്ന് പറയുന്നുണ്ടെങ്കിലും എസ്.ഡി.പി.െഎ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നും വർഗീയതക്കെതിരായ പ്രചാരണത്തി​െൻറ ആനുകൂല്യം അതിലൂടെ തങ്ങൾക്ക് ലഭിക്കുമെന്നുമാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്.

ഇതിനിടെ പി.ഡി.പിയുടെ അപ്രതീക്ഷിത പിന്തുണ പ്രതിരോധത്തിലാക്കിയ എൽ.ഡി.എഫിന് അവരെ തള്ളിപ്പറയേണ്ടി വന്നതും കൗതുകമായി.
 കേന്ദ്ര സർക്കാറി​െൻറ നേട്ടങ്ങളും സംസ്ഥാന സർക്കാറി​െൻറ പിടിപ്പുകേടുകളും മുൻനിർത്തി പ്രചാരണം നടത്തിയ ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശ് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.

2017
ആകെ വോട്ടർമാർ: 13,12,693
പുരുഷന്മാർ: 6,56,273
സ്ത്രീകൾ: 6,56,470
പ്രവാസി വോട്ടർമാർ: 1006
സർവിസ് വോട്ടർമാർ: 1478

2009
പോളിങ് ശതമാനം: 76.68
ഇ. അഹമ്മദ് (യു.ഡി.എഫ്): 54.64
ടി.കെ. ഹംസ (എൽ.ഡി.എഫ്): 39.88
എ. അരവിന്ദൻ (ബി.ജെ.പി): 4.61

2014
പോളിങ് ശതമാനം: 71.21
ഇ. അഹമ്മദ് (യു.ഡി.എഫ്): 52.63
പി.കെ. സൈനബ (എൽ.ഡി.എഫ്): 29.22
എൻ. ശ്രീപ്രകാശ് (ബി.ജെ.പി): 7.78

Tags:    
News Summary - malappuram by election 2017 polling on tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.