മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് കൃത്യം ഒരുമാസം അവശേഷിക്കെ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ സജീവം. മുസ്ലിം ലീഗിന്‍െറയും സി.പി.എമ്മിന്‍െറയും പ്രത്യേക യോഗങ്ങള്‍ ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സി.പി.എം സ്ഥാനാര്‍ഥിയെ മാര്‍ച്ച് 18ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക ജില്ല കമ്മിറ്റി യോഗം 18ന് ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. ടി.കെ. റഷീദലി, സി.എച്ച്. ആശിഖ്, വി. ശശികുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം, പൊതുസമ്മതനായ സ്ഥാനാര്‍ഥിയെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു.
ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസിനാണ് കമ്മിറ്റിയുടെ ചുമതല. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഉടനെ പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കും. ബൂത്തുതലങ്ങളില്‍ വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല സെക്രട്ടേറിയറ്റ് കര്‍മ പദ്ധതി തയാറാക്കി.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് 15നാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് പ്രവര്‍ത്തകര്‍. ഇതിന്‍െറ ആവേശം ലീഗ് അണികളില്‍ പ്രകടമാണ്. ലീഗ് മണ്ഡലം, ബൂത്ത് കമ്മിറ്റി ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ഞായറാഴ്ച ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.