കൊ​ട്ടി​ക്ക​ലാ​ശം നാ​ളെ; പ്ര​ചാ​ര​ണ​ച്ചൂ​ടി​െൻറ പാ​ര​മ്യ​ത്തി​ൽ മ​ല​പ്പു​റം

മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പി​െൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച കൊട്ടിക്കലാശം. പരസ്യപ്രചാരണം നാളെ വൈകീട്ട് അവസാനിക്കും. ബുധനാഴ്ചയാണ് വോെട്ടടുപ്പ്. ഏപ്രിൽ 17നാണ് ഫലപ്രഖ്യാപനം. തിളച്ചുമറിയുന്ന അന്തരീക്ഷ ചൂടിനൊപ്പം പ്രചാരണച്ചൂടും പാരമ്യതയിലാണ്. 

ഇരുമുന്നണികളുടെയും മുതിർന്ന നേതാക്കളാണ് നേരിട്ട് നേതൃത്വം നൽകുന്നത്. കൊട്ടിക്കലാശത്തിന് എരിവേകാൻ വി.എസ്. അച്യുതാനന്ദനും എ.കെ. ആൻറണിയും മണ്ഡലത്തിലുണ്ട്. തുടക്കം മുതൽ നേതാക്കളുടെ സാന്നിധ്യം ഉറപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചെങ്കിൽ പ്രചാരണത്തി​െൻറ അവസാനവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എത്തി എൽ.ഡി.എഫ് പ്രവർത്തകർക്ക് ഉൗർജം പകർന്നു. എൻ.ഡി.എ സ്ഥാനാർഥിയും പുതുമയുള്ള പ്രചാരണമാണ് കെട്ടഴിച്ചത്.
 േകന്ദ്ര-സംസ്ഥാന സർക്കാറുകളെ പ്രതിക്കൂട്ടിലേറ്റുന്ന പ്രചാരണതന്ത്രമാണ് യു.ഡി.എഫ് ആവിഷ്കരിച്ചത്. എസ്.എസ്.എൽ.സി പുനഃപരീക്ഷയും മന്ത്രി എ.കെ. ശശീന്ദ്ര​െൻറ രാജിയും ജിഷ്ണു പ്രണോയിയുടെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവും അവർക്ക് വീണുകിട്ടിയ ആയുധവുമായി.  കേന്ദ്രസർക്കാറി​െൻറ വർഗീയ, ജനദ്രോഹ നടപടികൾക്കെതിരെയായിരുന്നു എൽ.ഡി.എഫ് പ്രചാരണം.

ഫാഷിസ്റ്റ് ഭീഷണി ചെറുക്കാൻ ഇടതുകക്ഷികൾക്ക് മാത്രമാണ് കഴിയുകയെന്ന് ചൂണ്ടിക്കാണിച്ച നേതാക്കൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയും യു.ഡി.എഫും സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനമാണ് ബി.ജെ.പിയുടെ വളർച്ചക്ക് കാരണമാകുന്നതെന്നും കുറ്റപ്പെടുത്തി.
 ബി.ജെ.പിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച എൽ.ഡി.എഫ് നേതാക്കൾ ന്യൂനപക്ഷങ്ങളുടെ രക്ഷ എൽ.ഡി.എഫിൽ മാത്രമാണെന്നും വ്യക്തമാക്കി. 

കാനം രാജേന്ദ്ര​െൻറ നേതൃത്വത്തിൽ സി.പി.െഎ സജീവമായി പ്രചാരണരംഗത്തുണ്ട്. അവസാനഘട്ടത്തിൽ വി.എസ്. അച്യുതാനന്ദൻ എത്തിയതും ഇടത് പ്രവർത്തകർക്ക് ആവേശമായി. കേന്ദ്രസർക്കാറി​െൻറ നേട്ടങ്ങളും യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളും മുൻനിർത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശി​െൻറ പ്രചാരണം. എന്നാൽ, കൊടിഞ്ഞി ഫൈസൽ വധവും കാസർകോട് റിയാസ് മൗലവി വധവും പശുവിനെ കടത്തിയതിന് രാജസ്ഥാനിൽ കർഷകനെ അടിച്ചുകൊന്നതും ചേർത്തലയിലെ അനന്തു വധവും ബി.ജെ.പിയെ മലപ്പുറത്ത് പ്രതിരോധത്തിലാക്കി. 

Tags:    
News Summary - malapuram byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.