മ​ത്സ​ര രം​ഗ​ത്ത് ഒ​മ്പ​ത് പേ​ർ; സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്ന​മാ​യി 

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചപ്പോൾ സ്വതന്ത്രരുൾപ്പെടെ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്. ആരും പത്രിക പിൻവലിച്ചില്ല. 
മുസ്ലിംലീഗ്, സി.പി.എം, ബി.ജെ.പി പാർട്ടികൾക്ക് പുറമെ ആറ് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഇതിൽ രണ്ട് പേർ അപരൻമാരാണ്. 
 
സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്നിവ ബാലറ്റ് യൂനിറ്റിലെ ക്രമത്തിൽ
1. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) -കോണി
2. അഡ്വ. എം.ബി. ഫൈസൽ (സി.പി.എം) -ചുറ്റിക അരിവാൾ നക്ഷത്രം 
3. അഡ്വ. എൻ. ശ്രീപ്രകാശ് (ബി.ജെ.പി) -താമര
4. അഡ്വ. പി.പി.എ. സഗീർ (സ്വതന്ത്രൻ) -ടെലിവിഷൻ 
5. കുഞ്ഞാലിക്കുട്ടി കുളമ്പിൽ പടിഞ്ഞാറേക്കര, (സ്വത) -അലമാര, 
6. മുഹമ്മദ് മുസ്ലിയാർ എൻ. (സ്വത) -മോതിരം
7. മുഹമ്മദ് ഫൈസൽ (സ്വത) -പായ്വഞ്ചിയും മനുഷ്യനും
8. എ.കെ. ഷാജി (സ്വത) -ഒാട്ടോറിക്ഷ
9. കെ. ഷാജിമോൻ (സ്വത) -കുടം
 

Tags:    
News Summary - malapuram election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.