കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിെൻറ നീക്കങ്ങൾക്കിടെ കെ.എം. മാണിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ് മുഖപ്പത്രമായ ‘വീക്ഷണം’. മാണിക്ക് മകെൻറ കാര്യത്തിലുള്ള ആശങ്കകൾ 86ാം വയസ്സിലെ വൃദ്ധപിതാവിെൻറ പുത്രസ്നേഹമായി കണ്ടാൽ മതി. യു.ഡി.എഫ് അെല്ലങ്കിൽ എൽ.ഡി.എഫ് അതുമല്ലെങ്കിൽ എൻ.ഡി.എ എന്നതാണ് മാണിയുടെ നയമെന്നും ‘മാണി തലമറന്ന് എണ്ണതേക്കരുതെന്ന’ തലക്കെട്ടിലെ മുഖപ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞതെല്ലാം മറക്കുന്ന മാണിക്ക് അൽഷിമേഴ്സ് രോഗമാണെന്ന പരിഹാസവുമുണ്ട്. കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്നും ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നത് യു.പി.എ സർക്കാറിെൻറ കാലത്താണെന്നും പാർട്ടി മുഖമാസികയായ ‘പ്രതിഛായയിൽ’ മാണി എഴുതിയ േലഖനത്തിനുള്ള പ്രതികരണമായാണ് മുഖപ്രസംഗം.
പുതിയ രാഷ്ട്രീയ യജമാനന്മാർക്ക് സ്തുതി പാടാനുള്ള വ്യഗ്രതയിൽ മാണി കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്തതെല്ലാം തള്ളിപ്പറയുകയുമാണ്. 1961ലെ അമരാവതി സമരത്തിൽ എ.കെ.ജിക്കൊപ്പം പങ്കാളിയായെന്ന അവകാശവാദം ചരിത്രത്തെ വളച്ചൊടിക്കലാണ്. 1964ൽ രൂപവത്കരിച്ച കേരള കോൺഗ്രസ് എങ്ങനെ 1961ലെ സമരത്തിൽ പെങ്കടുത്തു. യു.ഡി.എഫും യു.പി.എയും കർഷകർക്കായി ചെയ്ത ക്ഷേമപ്രവർത്തനങ്ങൾ തള്ളിപ്പറയുേമ്പാൾ ഒരു വിശ്വാസഘാതകെൻറ കൃത്യമാണ് മാണി നിർവഹിക്കുന്നത്. എൽ.ഡി.എഫിെൻറ അടുക്കളയിലെ ഭരണത്തിെൻറ സ്വാദുള്ള ഗന്ധംകൊണ്ട് വായിൽ കപ്പലോടിക്കുന്ന മാണിക്ക് ഏറെക്കാലം പ്രതിപക്ഷത്തിരിക്കാൻ സാധിക്കില്ല.
മാണിയുടെ രാഷ്ട്രീയ അസ്തിത്വത്തിനും ഒൗന്ന്യത്യത്തിനും കടപ്പെട്ടിരിക്കുന്നത് യു.ഡി.എഫിനോടും കോൺഗ്രസിനോടുമാണ്. 10 മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്ക് ഒമ്പതു തവണയും അവസരം ഒരുക്കിയത് കോൺഗ്രസും യു.ഡി.എഫുമാണ്. 12 തവണ ബജറ്റ് അവതരിപ്പിക്കാനുള്ള സൗഭാഗ്യം നൽകിയതും കോൺഗ്രസാണ്. മുന്നണിയിലെ രണ്ടാം കക്ഷി മുസ്ലിംലീഗാണെങ്കിലും ആഭ്യന്തരം, ധനം, റവന്യൂ തുടങ്ങിയ മേജർ വകുപ്പുകൾ നൽകിയത് കേരള കോൺഗ്രസിെൻറ ശക്തി കണ്ടുകൊണ്ടായിരുന്നില്ല, മാണിയോടുള്ള ബഹുമാനംകൊണ്ടായിരുന്നു. ഇതെല്ലാം മറന്നാണ് സി.പി.എമ്മിെൻറ കനിവ് കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയാകാനുള്ള അതിമോഹം മാത്രമായിരുന്നു യു.ഡി.എഫിൽ ലഭിക്കാതെ പോയത്.
രാഷ്ട്രീയ സദാചാരമില്ലാത്ത മാണിയുടെ പുതിയ നിലപാടിനോട് ഉപമിക്കാവുന്നത് വളരെ േമ്ലഛമായ ഒരു വ്യവഹാരത്തോടാണ്. യു.ഡി.എഫിെൻറ ശക്തിയായിരുന്നെങ്കിലും തലവേദന സൃഷ്ടിക്കുന്ന നേതാവായിരുന്നു മാണി. യു.ഡി.എഫിലെ പരിഗണനയും മര്യാദയും സി.പി.എമ്മിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം മണ്ടന്മാരുടെ ലോകത്താണ്. എന്നും നാലുകാലിൽ ചാടിവീഴുന്ന മാണി ഇടതുമുന്നണിയിേലക്ക് ചാടിയാൽ നാലുകാലും ഒടിയും. മകെൻറ ഭാവി രാഷ്ട്രീയത്തെക്കുറിച്ചും തെൻറ ശിഷ്ടജീവിതത്തെക്കുറിച്ചും സ്വപ്നംകാണാൻ മാണിക്കും മകനും അവകാശമുണ്ട്. അതിനുവേണ്ടി പുത്തൻകൂട്ടുകാരെ തേടുേമ്പാൾ പാലുകൊടുത്ത കൈയിൽ കൊത്തരുതെന്നും മുഖപ്രസംഗം ഒാർമിപ്പിക്കുന്നു.
കേരള കോൺഗ്രസിനെ കുത്തുന്നത് സ്ഥിരം പരിപാടി -ജോസ് കെ. മാണി
കോട്ടയം: അവസരം കിട്ടുേമ്പാഴൊക്കെ കേരള കോൺഗ്രസിനെ കുത്തുന്നതും പരിഹസിക്കുന്നതും വീക്ഷണം എഡിറ്റർ പി.ടി. തോമസിെൻറ സ്ഥിരം പരിപാടിയാണെന്നും അതുകൊണ്ടുതന്നെ കേരള കോൺഗ്രസിന് എതിരായ മുഖപ്രസംഗത്തോട് പ്രതികരിക്കുന്നില്ലെന്നും വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. മുഖപ്രസംഗം ഒരുവിധത്തിലുള്ള മറുപടിയും അർഹിക്കുന്നില്ല. മുമ്പും ഇതുപോലെ കേരള കോൺഗ്രസിനെതിരെ തോമസ് രംഗത്തുവന്നിരുന്നു. പ്രതിഛായയിൽ കർഷകരെ സംബന്ധിച്ച് കെ.എം. മാണി പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. മാണി ലേഖനത്തിൽ പറഞ്ഞതൊക്കെ ശരിയായിരുന്നു- ഡൽഹിയിലുള്ള ജോസ് കെ. മാണി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.