വടക്കന്‍ ഗോവ ബി.ജെ.പിയുടെയും തെക്കൻ ഗോവ കോണ്‍ഗ്രസിെൻറയും തട്ടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. 20 വീത ം നിയമസഭ മണ്ഡലങ്ങളുള്ള ഈ രണ്ടു ലോക്സഭ സീറ്റുകളും 2014 ല്‍ ബി.ജെ.പി സ്വന്തമാക്കി. അന്നത്തെ മോദിതരംഗത്തിലാണ് തെ ക്കൻ ഗോവ ബി.ജെ.പിക്ക് കിട്ടുന്നത്. ഒന്നര പതിറ്റാണ്ടിനുശേഷം ആദ്യമായിട്ടായിരുന്നു രണ്ടു ലോക്സഭാ സീറ്റുകളു ം ഒന്നിച്ച് ബി.ജെ.പിക്ക് കിട്ടിയത്. ബി.ജെ.പി ഗോവ ജനറല്‍ സെക്രട്ടറി നരേന്ദ്ര സവായികറുടെ ആദ്യ വിജയമായിരുന്നു ത െക്കന്‍ ഗോവയില്‍.
2009ൽ കന്നിയങ്കത്തിൽ അദ്ദേഹം കോണ്‍ഗ്രസിനോട് തോറ്റിരുന്നു. വടക്കന്‍ ഗോവയിൽ തുടര്‍ച് ചയായി നാലാം തവണയും ജയിച്ച ശ്രീപദ് നായികിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്, സാംസ്കാരിക, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കി. ഗോവയില്‍ 1,05,000 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ശ്രീപദ് നായികിന്. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് വടക്കൻ മേഖലയിലുള്ള സ്വാധീനമാണ് ബി.ജെ.പിക്ക് തുണയായത്.
ഇപ്പോൾ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തിനില്‍ക്കെ കടുത്ത പ്രതിസന്ധിയിലാണ് ബി.ജെ.പി. മുഖ്യമന്ത്രി മനോഹര്‍ പരീകർ അടക്കം മൂന്നു മുതിര്‍ന്ന മന്ത്രിമാർ കടുത്ത രോഗങ്ങളുമായി ചികിത്സയിലായതോടെ ഭരണസ്തംഭനത്തിലാണ് ഗോവ. സ്വന്തം വീട്ടില്‍ സര്‍വ വൈദ്യ സന്നാഹങ്ങളോടെയും കഴിയുകയാണ് പരീകര്‍. പരീകര്‍ക്ക് പകരക്കാരനെ കെണ്ടത്താന്‍ ബി.ജെ.പി നേതൃത്വത്തിന് കഴിയുന്നുമില്ല. ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, സ്വതന്ത്രന്മാര്‍ എന്നിവരെ കോര്‍ത്തിണക്കിയതാണ് നിലവിലെ സര്‍ക്കാർ. പരീകറുടെ കൗശലമാണ് ഇതിനു പിന്നില്‍. പരീകറെ മാറ്റിയാല്‍ ഈ കൂട്ടുകെട്ട് തകരും.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നിൽ നിർത്താന്‍ പരീകറോളം പ്രതിച്ഛായയും വിരുതുമുള്ള മറ്റൊരാള്‍ ഇല്ലാത്തതും ബി.ജെ.പിയെ കുഴക്കുന്നു. പരീകര്‍ സര്‍ക്കാർ വീഴാതിരിക്കാനുള്ള മുന്‍കരുതലായി രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവെപ്പിച്ച് ബി.ജെ.പിയില്‍ ചേര്‍ത്തത് പാര്‍ട്ടി നേതാക്കള്‍ക്കിടയിൽ അമര്‍ഷത്തിനും വഴിവെച്ചു.
ഖനനച്ചൂടിൽ സർക്കാർ
ഇരുമ്പയിർ ഖനന തൊഴിലാളികളുടെ കടുത്ത രോഷവും സർക്കാർ നേരിടുന്നുണ്ട്. ഖനന മേഖലയായ നാലു താലൂക്കുകളിലെ ജനങ്ങളാണ് സർക്കാറിനെതിരെ രംഗത്തുള്ളത്. കാസിനൊ ചൂതാട്ട കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതിലെ പരാജയവും ബി.ജെ.പിയെ തുറിച്ചു നോക്കുന്നു. ഗോവക്ക് പ്രത്യേക പദവി, കൊങ്കിണി ഭാഷക്ക് അംഗീകാരം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷ സാധ്യമാക്കാൻ ബി.ജെ.പി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ബി.ജെ.പിയുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടി ജനങ്ങളെ അഭിമുഖീകരിക്കാൻ കോണ്‍ഗ്രസ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗോവ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.