പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീകറിൻെറ മക്കൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് സൂചന. രാജ് യത്തിനും സംസ്ഥാനത്തിനും വേണ്ടി പിതാവ് നടത്തിയ ആത്മസമർപ്പണത്തിൻെറ പാരമ്പര്യം തുടരുമെന്നാണ് മക്കൾ പ്രസ് താവനയിൽ അറിയിച്ചിരിക്കുന്നത്.
പാൻക്രിയാസ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പരീകർ മാർച്ച് 17നാണ് മരിച്ചത്. മക്കളായ ഉത്പലും അഭിജാതും ലോക്സഭാ തെരഞ്ഞെടുപ്പിലോ പരീകറിൻെറ മരണശേഷം ഒഴിവു വന്ന പനാജി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലോ മത്സരിക്കുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
മഹാൻമാരെ കുറിച്ചുള്ള ഓർമകളും നല്ല ഉദാഹരണങ്ങളുടെ തുടർച്ചകളുമാണ് ഹീറോകളുടെ പാരമ്പര്യമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബെഞ്ചമിൻ ദിസ്രേലിയെ ഉദ്ധരിച്ചുകൊണ്ട് പരീകറിൻെറ മകൻ പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തേയും സേവിക്കുന്ന പാരമ്പര്യം തുടർന്നുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിൻെറ ജീവിതത്തെ ആദരിക്കും - മക്കൾ നൽകിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.