കാലബുരാഗി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിന്നാലെ കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺ ഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ ്യം വരില്ല. സ്വാഭാവികമായി എം.എൽ.എമാർ നമ്മുടെ പാളയത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷമായി കർണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ജെ.ഡി.എസും കോൺഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട് പോകുന്നു. ഞങ്ങൾ ഒരു വർഷമായി ഇവിടെ ഭരിക്കുന്നു. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കുമെന്ന ഭയത്താൽ കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി അവരുടെ 104 എം.എൽ.എമാരെയും ഗുരുഗ്രാമിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ തങ്ങളുടെ 18 എം.എൽ.എമാർക്ക് 200 കോടി വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് ആരോപിക്കുകയുണ്ടായി.
ഏപ്രിൽ 18 മുതൽ 23വരെയാണ് കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത്. 224 അംഗങ്ങളുള്ള നിയമസഭയിൽ ജെ.ഡി.എസിന് 37 എം.എൽ.എമാരും കോൺഗ്രസിന് 80 എം.എൽ.എമാരുമാണ് ഉള്ളത്. ചില സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എൽ.എമാരുമായാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കർണാടകയിൽ അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.