ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുകയാണ് മാവേലിക്കര ലോക്സഭ മ ണ്ഡലം. തെക്ക് കൊല്ലം അച്ചൻകോവിൽതുറ പാലം മുതൽ തുടങ്ങുന്ന മണ്ഡലം കോട്ടയം ചങ്ങനാശ്ശ േരി വഴി ആലപ്പുഴ കുട്ടനാടുവരെയുണ്ട്.1962 മുതൽ നടന്ന 14 പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പത്തു പ്രാവശ്യവും ഇവിടെ വിജയക്കൊടി പാറിച്ചത് കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. 1962ൽ നടന ്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന മാവേലിക്കരയിൽനിന്ന് കോൺഗ്രസിെൻറ ആർ. അച്യുതൻ 7288 വോട്ടിന് സി.പി.െഎയിലെ പി.കെ. കൊടിയനെ പരാജയപ്പെടുത്തി.
മണ്ഡലം ജനറൽ സീറ്റായ 1967ലെ തെരഞ്ഞെടുപ്പിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജി .പി. മംഗലത്തുമഠം കോൺഗ്രസിലെ എം.പി.എസ്.വി പിള്ളയെ േതാൽപിച്ചു. 1984ലെ തെരഞ്ഞെടുപ്പിൽ ജനത ാപാർട്ടി സ്ഥാനാർഥിയായിരുന്ന അഡ്വ. തമ്പാൻ തോമസിനെയും 2004ൽ സി.പി.എമ്മിെൻറ സി.എസ്. സുജ ാതയെയും ജയിപ്പിച്ചതൊഴിച്ചാൽ മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനൊപ്പം നിന്ന പാരമ്പര്യമാണ് മാവേലിക്കരക്ക്. കേരള കോൺഗ്രസ് അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള സി.പി.എമ്മിെൻറ അനിഷേധ്യ നേതാവ് എസ്. രാമചന്ദ്രൻ പിള്ളയെ തറപറ്റിച്ച തെരഞ്ഞെടുപ്പായിരുന്നു 1971ലേത്. ഇടുതുപക്ഷത്ത് സി.പി.െഎയുടെ സീറ്റാെണങ്കിലും സി.പി.എമ്മിെൻറ സി.എസ്. സുജാത ഒരു പ്രാവശ്യം വിജയിച്ചതൊഴിച്ചാൽ മണ്ഡലം ചേർത്തുപിടിച്ചത് കോൺഗ്രസ് തന്നെയാണ്.
കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ അഞ്ചു തവണ ലോക്സഭയിലെത്തിച്ച മാവേലിക്കര 1999ലെ തെരഞ്ഞെടുപ്പിൽ ഇേപ്പാഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിജയിപ്പിച്ചു. 2009 മുതൽ സംവരണ മണ്ഡലമായ മാവേലിക്കരയിൽ 2009ലെയും 2014ലെയും തെരഞ്ഞെടുപ്പിൽ േകാൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിന് തന്നെയായിരുന്നു വിജയം. 2009ൽ യു.പി.എ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നതും 2014ൽ സുരേഷിന് വിജയം എളുപ്പമാക്കി. സി.പി.െഎയിലെ ചെങ്ങറ സുരേന്ദ്രനെതിരെ 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് ജയിച്ചത്. മണ്ഡല പുനർനിർണയത്തിന് ശേഷവും വോട്ടർമാർ കോൺഗ്രസിനൊപ്പമാണ് എന്നതിെൻറ തെളിവ് കൂടിയായി ഇത്.
കുട്ടനാട്, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, ചെങ്ങന്നൂർ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളാണ് മാവേലിക്കര പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ചങ്ങനാശേരി ഒഴികെ ബാക്കി ആറു മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫിെൻറ കരങ്ങളിലാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കടുത്ത മത്സരത്തിൽ പോലും സി.പി.എമ്മിെൻറ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ കൃത്യമായ മാർജിനിൽ ജയിച്ചിരുന്നു. ചങ്ങനാശേരി നിയോജക മണ്ഡലം ഒഴികെയുള്ളിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണമായും എൽ.ഡി.എഫിെൻറ കൈകളിലാണ്. ആ നിലക്ക് മികച്ച ഒരു എതിർ സ്ഥാനാർഥിയാണെങ്കിൽ വിജയം കൈപ്പിടിയിലാവും എന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളിലെ കണക്ക് കൂട്ടൽ. ശബരിമല എഫക്ട് ഗുണകരമാകും എന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകൾ.
മാറ്റമില്ലാതെ സുരേഷ്; എൽ.ഡി.എഫിൽ സി.പി.െഎ
കോൺഗ്രസിെൻറ സിറ്റിങ് എം.പി കൊടിക്കുന്നിൽ സുരേഷ് തന്നെയാകും മാവേലിക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറായതിനാൽ മത്സരിക്കുന്നതിന് ഹൈകമാൻഡിെൻറ അനുമതി വേണമെന്നതാണ് കടമ്പ. എൻ.എസ്.എസ് ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന സമുദായ സംഘടനാ നേതാക്കളുമായി മികച്ച ബന്ധം നിലനിർത്തി പോരുന്നതിൽ കൊടിക്കുന്നിൽ വിജയിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തിലടക്കം എൻ.എസ്.എസ് നേതൃത്വത്തിനു വേണ്ടി അതിശക്തമായാണ് കൊടിക്കുന്നിൽ രംഗത്തുവന്നത്. എൽ.ഡി.എഫിൽ സീറ്റ് സി.പി.െഎക്ക് തന്നെയാകാനാണ് സാധ്യത. കഴിഞ്ഞതവണ കൊടിക്കുന്നിലിനോട് ഏറ്റുമുട്ടിയ ചെങ്ങറ സുരേന്ദ്രൻ ഇക്കുറി മത്സരത്തിനില്ല. സ്വതന്ത്ര സ്ഥാനാർഥിയെ പരിഗണിക്കാനും നീക്കമുണ്ട്. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിെൻറ പേരും പാർട്ടി ഘടകങ്ങളിൽ ഉയർന്നു കേൾക്കുന്നു. കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്.
എൻ.ഡി.എ മിക്കവാറും സ്വതന്ത്രനെയായിരിക്കും മത്സരിപ്പിക്കുക. പി.എം. വേലായുധൻ, എൻ.കെ. നീലകണ്ഠൻ മാസ്റ്റർ എന്നിവരുടെ പേരുകളും ബി.ജെ.പി കേന്ദ്രങ്ങൾ ചർച്ചചെയ്യുന്നു.
മാവേലിക്കര ലോക്സഭ 2014
കൊടിക്കുന്നിൽ സുരേഷ് -കോൺഗ്രസ്-402,432
ചെങ്ങറ സുരേന്ദ്രൻ -സി.പി.െഎ-369,695
പി. സുധീർ -എൻ.ഡി.എ-79,743
ഭൂരിപക്ഷം -32737
നിയമസഭ മണ്ഡലം 2016
കുട്ടനാട്
തോമസ് ചാണ്ടി-എൻ.സി.പി- 50114
അഡ്വ. ജേക്കബ് എബ്രഹാം-കേരള കോൺ. മാണി-45223
സുഭാഷ് വാസു-ബി.ഡി.ജെ.എസ് (എൻ.ഡി.എ)-33044
ഭൂരിപക്ഷം -4891
മാവേലിക്കര
ആർ. രാജേഷ്-സി.പി.എം -74555
ബൈജു കലാശാല-കോൺഗ്രസ്--43013
പി.എം. വേലായുധൻ-ബി.ജെ.പി-30929
ഭൂരിപക്ഷം - 31542
കുന്നത്തൂർ
കോവൂർ കുഞ്ഞുമോൻ-ആർ.സി.പി(എൽ)-75725
ഉല്ലാസ് കോവൂർ-ആർ.എസ്.പി (ബി)-55196
തഴവ സഹദേവൻ-ബി.ഡി.ജെ.എസ്-21742
ഭൂരിപക്ഷം - 20529
കൊട്ടാരക്കര
അഡ്വ. െഎഷ പോറ്റി-സി.പി.എം-83443
അഡ്വ. സവിൻ സത്യൻ-കോൺഗ്രസ്-40811
രാജേശ്വരി രാജേന്ദ്രൻ-ബി.ജെ.പി-24062
ഭൂരിപക്ഷം -42632
പത്തനാപുരം
കെ.ബി. ഗണേശ്കുമാർ-കേരള കോൺ. ബി-74429
പി.വി. ജഗദീശ്കുമാർ-കോൺഗ്രസ്-49867
രഘു ദാമോദരൻ (ഭീമൻ രഘു)-ബി.ജെ.പി-11700
ഭൂരിപക്ഷം -24562
ചെങ്ങന്നൂർ *
അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ-സി.പി.എം-52880
പി.സി. വിഷ്ണുനാഥ്-കോൺഗ്രസ്-44897
അഡ്വ. പി.എസ്. ശ്രീധരൻ പിള്ള-ബി.ജെ.പി-42682
ഭൂരിപക്ഷം -7983
* നിലവിൽ എം.എൽ.എ: സജി ചെറിയാൻ-സി.പി.എം
ചങ്ങനാശ്ശേരി
സി.എഫ്. തോമസ്-കേരള കോൺഗ്രസ് എം-50371
കെ.സി.ജോസഫ്-കേരള കോൺഗ്രസ് (ഡി)-48522
ഏറ്റുമാനൂർ രാധാകൃഷ്ണൻ-ബി.െജ.പി-21455
ഭൂരിപക്ഷം - 1849
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.