ന്യൂഡൽഹി: ത്രിപുരയിൽ ജനങ്ങൾ വിധിയെഴുതിയതോടെ ഇനി ശ്രദ്ധാകേന്ദ്രം മേഘാലയയും നാഗാലാൻഡും. ഇടതുകോട്ട പിടിക്കാൻ ഹൈവോൾേട്ടജ് പ്രചാരണതന്ത്രങ്ങൾ ഇറക്കിയ ബി.ജെ.പി പക്ഷേ, ഇൗമാസം 27ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഇൗ ആവേശം കാണിക്കുന്നില്ല. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും കോൺഗ്രസാണ് ബി.ജെ.പിയുടെ എതിരാളി.
ഇവിടെ അധികാരത്തിലെത്താൻ കഴിഞ്ഞാൽ കോൺഗ്രസിന് ദേശീയതലത്തിൽ ലഭിക്കുന്ന നേട്ടത്തേക്കാൾ തങ്ങൾക്കുണ്ടാകാൻ പോകുന്ന തിരിച്ചടിയാണ് ബി.ജെ.പിയെ വിയർപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ വികസനത്തെക്കുറിച്ച് മാത്രമാണ് ബി.ജെ.പി നേതാക്കൾക്ക് പറയാനുള്ളത്. പത്തു പേരെ എടുത്താൽ ഒമ്പതും ക്രൈസ്തവരുള്ള നാഗാലാൻഡിൽ ജറൂസലം യാത്ര ഉൾപ്പെടെയുള്ള വാഗ്ദാനമാണ് അവർ മുന്നോട്ടുവെക്കുന്നത്.
മേഘാലയയിൽ മലയാളിയായ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ മുന്നിൽ നിർത്തിയാണ് നീക്കം. അവിടെ ക്രൈസ്തവ സഭകൾക്ക് ധനസഹായം പ്രഖ്യാപിെച്ചങ്കിലും അവർ തള്ളിയത് ബി.ജെ.പിക്ക് തിരിച്ചടിയായി. മതന്യൂനപക്ഷത്തിെനതിരെ ഇതര സംസ്ഥാനങ്ങളിൽ സംഘ്പരിവാർ പ്രവർത്തകരും സംഘടനകളും നടത്തുന്ന അക്രമം രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് തലവേദനയാണ്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധതെക്കതിരെ ക്രൈസ്തവ സഭാ നേതൃത്വം എടുത്ത നിലപാടും ഒരുമിച്ചുള്ള പ്രചാരണവും തങ്ങൾക്ക് കൈമുതലാവുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
കേരളത്തിൽനിന്ന് കോൺഗ്രസിെൻറ മുതിർന്ന ക്രൈസ്തവ നേതാക്കളെ എത്തിച്ച കോൺഗ്രസ് മേഘാലയയിൽ ബി.ജെ.പിയെക്കാൾ ഒരുപടി മുന്നിലായെന്ന വിശ്വാസത്തിലാണ്. അതേസമയം, 2019 പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലും ലഭിച്ചേക്കാവുന്ന സീറ്റുകളുടെ കുറവ് പരിഹരിക്കാനുള്ള സംസ്ഥാനങ്ങളായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.