കായംകുളം സി.പി.എമ്മിലെ പ്രശ്നങ്ങളിൽ മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി

ആലപ്പുഴ: കായംകുളം സി.പി.എമ്മിലെ പ്രശ്നങ്ങളിൽ മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍റെ നി‍ർദേശപ്രകാരം സജി ചെറിയാന്‍ നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ.എൽ പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്തിയത്. സത്യൻ കൊലക്കേസിൽ സി.പി.എം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നിയിച്ചാണ് പ്രസന്നകുമാരി പാർട്ടിയിൽ കലാപക്കൊടി ഉയര്‍ത്തിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാന്‍റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനം നൊന്ത് താൻ രാജിവെക്കുന്നതായി പ്രസന്നകുമാരി ആദ്യം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കത്തും അയച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് സൂചിപ്പിച്ച് ബിപിന്‍ സി.ബാബുവും സെക്രട്ടറിക്ക് കത്ത് നല്‍കി. ഐ.എന്‍.ടി.യു.സി നേതാവ് സത്യന്‍റെ കൊലപാതകം സി.പി.എം നേരിട്ട് നടത്തിയതാണെന്നും കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തായതോടെ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് സംസ്ഥാന നേൃത്വത്വം തിരിച്ചറിഞ്ഞു അതിനാലാണ് പ്രശ്നത്തിൽ ഇടപെടാൻ സജി ചെറിയാനെ പാർട്ടി നിയോഗിച്ചത്.

തുടര്‍ന്ന് മന്ത്രിയുടെ നിർദേശപ്രകാരം പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് അവകലോകന യോഗത്തില്‍ പ്രസന്നകുമാരി പങ്കെടുത്തു. സി.പി.എമ്മില്‍ നിന്ന് രാജിവെച്ചുള്ള പ്രസന്നകുമാരുയെട കത്ത് പാർട്ടി അംഗീകരിച്ചില്ല. ബിപിന്‍ സി. ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്താമെന്നും ചർച്ചയില്‍ ഉറപ്പ് നല്‍കിയെന്നാണ് സൂചന. 

Tags:    
News Summary - Minister Saji Cherian discussed the problems in Kayamkulam CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.