കാസർകോട്: ഉന്നതരായ കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിക്കകത്തുനിന്ന് സൈബർ ആക്രമണം നടത്തുന്നത് െവച്ചുപൊറുപ്പിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പ ള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചില ശിഖണ്ഡികളെ മുൻനിർത്തിയാണ് നേതാ ക്കളെ തേേജാവധം ചെയ്യുന്നത്. ധാർമികതയുടെ പ്രതീകമായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെയാണ് ആക്രമണം.
ആൻറണി അദ്ദേഹത്തിൈൻറ വേദന പങ്കുെവച്ചിട്ടുണ്ട്. വിഷയം കെ.പി.സി.സി ഗൗരവത്തിലെടുത്തിട്ടുണ്ട്. ശശി തരൂർ ചെയർമാനും അനിൽ ആൻറണി ജനറൽ കൺവീനറുമായുള്ള ഐ.ടി സെൽ കോൺഗ്രസിനുണ്ട്. ഇവരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ശശി തരൂർ എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എമ്മിനും ബി.ജെ.പിക്കും സൈബർ ഗ്രൂപ്പുകളുണ്ട്. അത് അവരുടെ പാർട്ടിയുടെ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനും പാർട്ടി താൽപര്യം സംരക്ഷിക്കുന്നതിനുമാണ്. കോൺഗ്രസ് അക്കാര്യത്തിൽ പിന്നിലാണ്. അഭിപ്രായങ്ങൾ പറയാൻ കോൺഗ്രസിന് വേദികളുണ്ട്. അവിടെ പറയാതെ ശിഖണ്ഡികളെ നിർത്തിയുള്ള ആക്രമണം ശരിയല്ല. സി.ഒ.ടി. നസീർ കോൺഗ്രസിലേക്ക് വരുകയാണെങ്കിൽ സ്വാഗതംചെയ്യും.
ആക്രമണത്തിൽ തനിക്ക് ബന്ധമില്ല എന്ന് പി. ജയരാജൻ പറയുന്നു. അപ്പോൾ ആരിലേക്കാണ് സൂചനനൽകുന്നത് എന്നത് ഗൗരവമുള്ള കാര്യമാണ്. അടുത്ത് നടക്കാനിരിക്കുന്ന ഉപെതരഞ്ഞെടുപ്പിൽ യു.ഡി.എഫിൈൻറ വിജയം സുനിശ്ചിതമാണ്. ആറു സീറ്റിലും യു.ഡി.എഫ് ജയിക്കും. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.