മുംബൈ: ലോകത്തെ മുൻനിര സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി മുതൽ വടാപാവുകൊണ്ട് വിശ പ്പടക്കുന്നവർവരെ കഴിയുന്ന രാജ്യത്തെ ‘സമ്പന്ന’ മണ്ഡലമാണ് മുംബൈ സൗത്ത്. റിസർവ് ബാ ങ്ക് ആസ്ഥാനവും നാവികസേന കേന്ദ്രവും കോർപറേറ്റ് ഹബുമൊക്കെയുണ്ട്. ഒരിക്കൽ ജോർജ ് ഫെർണാണ്ടസ് പ്രതിനിധാനം ചെയ്ത മണ്ഡലം കൂടുതലും ചേർന്നുനിന്നത് കോൺഗ്രസിനൊപ ്പമാണ്. 80കളിലും 90കളിലും കോൺഗ്രസിലെ മുരളി ദേവ്റയെ തെരഞ്ഞെടുത്ത മണ്ഡലം 2004, 2009കളിൽ അദ് ദേഹത്തിെൻറ പിൻഗാമിയായ മകൻ മിലിന്ദ് ദേവ്റക്കൊപ്പം നിന്നു.
2014ലെ മോദി തരംഗത് തിൽ ദേവ്റ കുടുംബത്തോടുള്ള അടുപ്പം മണ്ഡലവാസികൾ മറന്നു. അന്ന് മണ്ഡലചരിത്രത്തിൽ ആദ്യമായി ശിവസേന ജയിച്ചു. ട്രേഡ്യൂനിയൻ നേതാവ് അരവിന്ദ് സാവന്തിലൂടെയായിരുന്നു 1.28 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിൽ അപ്രതീക്ഷിത ജയം.
കിടയറ്റ ഗുജറാത്തി സ്ഥാനാർഥികളുണ്ടെങ്കിൽ മാത്രേമ ബി.ജെ.പിക്ക് മുംബൈ സൗത്തിൽ ജയിക്കാനാകൂ എന്നതായിരുന്നു അവസ്ഥ. 96ലും 99ലും ജയവന്തിബെൻ മേത്തയിലൂടെ അതിനായി. അവിടെ ശിവസേനയേയും മറാത്തി സ്ഥാനാർഥിയെയും സങ്കൽപിക്കാനാകില്ല. 2008ലെ മണ്ഡല പുനഃക്രമീകരണത്തിൽ ശക്തികേന്ദ്രങ്ങളായ വർളിയും ശിവരിയും മുംബൈ സൗത്തിലേക്ക് മാറിയത് ശിവസേനക്ക് അനുകൂലമായി.
ഇത്തവണയും മിലിന്ദ് ദേവ്റയും അരവിന്ദ് സാവന്തും തമ്മിലാണ് മത്സരം. വൻകിടക്കാർക്ക് ഒപ്പംതന്നെ ചെറുകിടക്കാരും ധാരാളമുള്ള മണ്ഡലത്തിൽ നോട്ടുനിരോധനവും ജി.എസ്.ടിയും കത്തിനിൽക്കുന്നത് മിലിന്ദിന് അനുകൂലമാണ്. മണ്ഡലത്തെ അടിമുടി അറിയുന്ന മിലിന്ദിനെയാണ് വേണ്ടതെന്ന് മണ്ഡലത്തിലെ വോട്ടറും വ്യവസായികളുമായ മുകേഷ് അംബാനിയും ഉദയ് കോട്ടക്കും പരസ്യമായി പറയുന്നു. ആദ്യമായാണ് മുകേഷ് രാഷ്ട്രീയ പ്രസ്താവന നടത്തുന്നത്. രാജ്യത്തെ രാഷ്ട്രീയക്കാറ്റ് മാറിവീശുമെന്ന സൂചനയായി അത് വിലയിരുത്തപ്പെട്ടു. അതേസമയം, മുകേഷിെൻറ മകൻ അനന്ദ് വെള്ളിയാഴ്ച മുംബൈയിൽ നടന്ന ബി.ജെ.പി റാലിയിൽ മോദിയുടെ പ്രസംഗം കേൾക്കാൻ പോയതും വാർത്തയായി.
ശൗചാലയങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനാകുേമ്പാൾ ശൗചാലയം ഇല്ലാത്തിെൻറ പേരിൽ മക്കളുടെ വിവാഹം മുടങ്ങുന്ന കാലാചൗകി ബി.ജെ.പി സഖ്യത്തിെൻറ ഉറക്കം കെടുത്തുന്നു. ശിവസേനയുടെ ശക്തികേന്ദ്രമായ ശിവരിയിലാണ് കാലാചൗകി. കഫെപരേഡിലുള്ള ചേരി പ്രദേശങ്ങളിലും സമാന പ്രശ്നമുണ്ട്. വോട്ട് നോട്ടക്കെന്ന ഇവരുടെ ബാനറുകൾ അധികൃതർ നീക്കിയെങ്കിലും ക്ഷോഭം അടങ്ങിയിട്ടില്ല. തങ്ങളുടെ ആരാധനാലയങ്ങൾക്ക് മുമ്പിൽ മാടുകളെ അറുത്ത ശിവസേനയോടുള്ള അമർഷം ജൈന മതക്കാർക്കുമുണ്ട്. നഗരത്തിലെ മറാത്തി സമൂഹം മറാത്തി സ്ഥാനാർഥികളെ മാത്രേമ പിന്തുണക്കൂവെന്ന പ്രചാരണം ഗുജറാത്തികളെ ജാഗരൂകരാക്കിയത് മിലിന്ദിനാണ് ഗുണം ചെയ്യുക.
മൻമോഹൻ സിങ് സർക്കാറിൽ സഹമന്ത്രിയായിരിക്കെ കച്ചവടക്കാരുടെയും ചേരി നിവാസികളുടെയും ആവശ്യങ്ങൾകേട്ട് അവർക്കായി കോൺഗ്രസ് സർക്കാറിൽ തന്നെ സമ്മർദം ചെലുത്തിയ മിലിന്ദിനെ മറക്കാനുള്ള കാറ്റൊന്നും ഇത്തവണയില്ലെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറയുന്നു. അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാല ബിരുദമുള്ള മിലിന്ദ് മണ്ഡലത്തിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നത് അനുകൂല ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.