നാഗാലാന്‍ഡ് ബന്ദ് പിന്‍വലിച്ചു

കൊഹിമ: നാഗാലാന്‍ഡില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രക്ഷോഭം നടത്തുന്നതിന്‍െറ ഭാഗമായി ഗോത്രവര്‍ഗക്കാര്‍ നടത്തിവന്ന അനിശ്ചിതകാല ബന്ദ് പിന്‍വലിച്ചു.

സംവരണ തീരുമാനമെടുത്ത ടി.ആര്‍. സെലിയാങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നാഗലാന്‍ഡ് ട്രൈബ്സ് ആക്ഷന്‍ കമ്മിറ്റിയും സംയുക്ത കോഓഡിനേഷന്‍ സമിതിയും കഴിഞ്ഞമാസം 31 മുതല്‍ നടത്തിവന്ന ബന്ദ് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്.

സെലിയാങ്ങിന്‍െറ രാജിക്ക് പിന്നാലെ പ്രശ്നപരിഹാരത്തിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ബന്ദ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സംയുക്ത കോഓഡിനേഷന്‍ സമിതി വക്താവ് അറിയിച്ചു.

വനിതാസംവരണം ഏര്‍പ്പെടുത്തുന്നതിനെതിരായ പ്രക്ഷോഭത്തില്‍ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ച്ചയായ ബന്ദില്‍ സംസ്ഥാനത്ത് ഭരണവും ജനജീവിതവും നിശ്ചലമായിരുന്നു. സംവരണം നടപ്പാക്കില്ളെന്നും വെടിവെപ്പ് സംഭവത്തില്‍ പൊലീസുകാരെ സ്ഥലംമാറ്റിയെന്നും ഉറപ്പുകൊടുത്തതിനൊടുവിലാണ് മുഖ്യമന്ത്രിയുടെ രാജിയിലൂടെ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

Tags:    
News Summary - nagaland stirke withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.