ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയേതാടെ എല്ലാവരുടെയും മനസ്സിൽ ഒരൊറ്റ ചേ ാദ്യംമാത്രം. ഇന്ത്യ ഇനി ആരു ഭരിക്കും. ശക്തനായ നേതാവെന്ന പ്രതീതിസൃഷ്ടിച്ചാണ് ന രേന്ദ്ര മോദി രണ്ടാമതും അവസരം തേടുന്നത്. ജനം നേരിടുന്ന സുപ്രധാന വിഷയങ്ങൾ ഭീകരാക് രമണത്തിലും ബാലാകോട്ട് വ്യോമാക്രമണത്തിലും മറച്ചായിരിക്കും ഭരണകക്ഷി പ്രചാര ണത്തിന് അരങ്ങൊരുക്കുക.
അതേസമയം, പ്രതിപക്ഷം പല വിഷയങ്ങൾ ഉയർത്തിയാണ് മോദി യെ അക്രമിക്കുക. ഭൂരിപക്ഷ സമുദായത്തോടുള്ള പ്രീണന നിലപാട്, തൊഴിലില്ലായ്മ, കാർഷി ക മേഖലയുടെ തകർച്ച എന്നിവയായിരിക്കും പ്രതിപക്ഷം ഉന്നയിക്കുന്ന നിർണായക വിഷയങ് ങൾ. തീവ്രദേശീയതയാണോ ജീവൽപ്രശ്നങ്ങളാണോ ചർച്ചയാവുക എന്ന് ഇനിയറിയാം.
ഇൗ ത െരഞ്ഞെടുപ്പ് രാഹുലിനും നിർണായകമാണ്. നേതാവെന്ന നിലയിൽ രാഹുൽ ഏറെ മെച്ചപ്പെട്ടിട് ടുണ്ടെങ്കിലും പ്രതിപക്ഷം പലതട്ടുകളിലാണ് നിൽക്കുന്നത്. ഭരണ, പ്രതിപക്ഷ സഖ്യങ്ങളു ടെ ശക്തി-ദൗർബല്യങ്ങൾ ഇങ്ങനെയാണ്.
എൻ.ഡി.എ
ബി.ജെ.പിയുടെ ശക്തനായ നേതാവ് നരേന്ദ്ര മോദി തന്നെ. പാകിസ്താനിലെ വ്യോമാക്രമണം അദ്ദേഹത്തിെൻറ പ്രതിച്ഛായ വർധി പ്പിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പോലെയാണ് ബി.ജെ.പി മത്സരത്തെ കാണുന്നത്. അമിത്ഷായുടെ സംഘാടന മികവും തുണക്കും.
എന്നാൽ, യു.പിയിലെയും കർണാടകയിലെയും എസ്.പി-ബി.എസ്.പി, കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം എൻ.ഡി.എക്ക് വെല്ലുവിളിയാണ്. കർഷക ദുരിതം, തൊഴിലില്ലായ്മ, ചരക്കു സേവന നികുതിയിലെ കുഴമറിച്ചിൽ, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ശത്രുതാപരമായ സമീപനം, ഇടഞ്ഞു നിൽക്കുന്ന ദലിത് വിഭാഗങ്ങൾ എന്നിവ ബി.ജെ.പിക്ക് ഭീഷണിയാണ്.അതേസമയം, ഏഴുശതമാനം സാമ്പത്തിക വളർച്ച, നികുതി പരിഷ്കരണം, േക്ഷമപദ്ധതികൾ, എന്നിവ ബി.ജെ.പി നേട്ടങ്ങളായി ഉയർത്തും.
ദുഷ്കരമായ അയൽ രാജ്യങ്ങളുമായുള്ള തർക്കം തീർക്കാൻ ഭരണപരിചയമില്ലാത്ത രാഹുൽ ഗാന്ധിക്കാവില്ലെന്നും മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് ദേശീയ നേതാക്കളെന്ന നിലയിൽ ശോഭിക്കാനാവില്ലെന്നും പ്രചാരണ വിഷയമാക്കും. ഭരണ സ്ഥിരത എന്ന മുദ്രാവാക്യവും എൻ.ഡി.എക്ക് നേട്ടമാകും.
എന്നാൽ, പ്രചാരണ ചുമതല മോദിയിൽ മാത്രം കേന്ദ്രീകരിക്കുന്നത് ബി.ജെ.പിക്ക് പ്രതികൂലമായേക്കും. 2014ലെ പോലെ മിക്ക സംസ്ഥാനങ്ങളിലും കാര്യങ്ങൾ എളുപ്പമല്ല. നിഷ്പക്ഷമായി നിൽക്കുന്ന ബി.ജെ.ഡി, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളോടും ബി.ജെ.പി മത്സരിക്കേണ്ടി വരും.
യു.പി.എ
ചരിത്രത്തിലില്ലാത്ത വിധം കഴിഞ്ഞ തവണ 44 സീറ്റിലൊതുങ്ങിയ കോൺഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ പാർട്ടിയുടെ തിരിച്ചുവരവ് കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യത്തിെൻറ മുനയൊടിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അനിഷേധ്യ നേതാവാണ്. പ്രതിപക്ഷ സഖ്യത്തിെൻറ ഭാഗമാവാനും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാതിരിക്കാനും കോൺഗ്രസ് തയ്യാറായേക്കും.
റഫാൽ, അസഹിഷ്ണുത, കർഷകരുടെ ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ ഉൗന്നി മാത്രമാണ് കോൺഗ്രസിെൻറ മുഖ്യപ്രചാരണം. പാകിസ്താനിലെ വ്യോമാക്രമണത്തെയും പാർട്ടി ചോദ്യം ചെയ്യുന്നു. എന്നാൽ, 2014ൽ മോദി ഉയർത്തിവിട്ട അച്ചേ ദിൻ എന്ന രീതിയിലുള്ള പ്രചാരണം കോൺഗ്രസ് തുടങ്ങിയിട്ടില്ല. കാർഷിക വായ്പ എഴുതി തള്ളൽ, ദരിദ്രർക്ക് മിനിമം വേതനം തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങൾ കോൺഗ്രസിനെ തുണക്കും.
സിറ്റിങ് ബി.ജെ.പി എം.പിമാരെ ഭരണ വിരുദ്ധ വികാരം തുറിച്ചുനോക്കുന്നതും പ്രതിപക്ഷത്തിെൻറ നില മെച്ചപ്പെടുത്താൻ സഹായിക്കും. ഭീകരരെ ചെറുക്കാൻ ശക്തമായ സർക്കാർ വേണമെന്ന മോദിയുടെ വാക്കുകൾ പ്രചാരണത്തിൽ ഏതു രീതിയിൽ ബാധിക്കുമെന്ന് കണ്ടറിയണം. പ്രിയങ്ക ഗാന്ധിയെ വാദ്രയുടെ കേസുകൾ ഉയത്തിയായിരിക്കും ബി.ജെ.പി നേരിടുക. ബി.എസ്.പി-എസ്.പി സഖ്യത്തിൽ കോൺഗ്രസില്ലാത്തത് പാർട്ടിയെ ദുർബലമാക്കും
മൂന്നാം മുന്നണി
ടി.എം.സി, എസ്.പി, ബി.എസ്.പി, ഡി.എം.കെ, വൈ.എസ്.ആർ. കോൺഗ്രസ് എന്നീ പ്രാദേശിക പാർട്ടികൾ അവരുടെ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ളവരാണ്. ഇവരൊക്കെ ബി.ജെ.പിക്കാണ് ശക്തമായ വെല്ലുവിളി ഉയർത്തുക. ഇൗ പാർട്ടികൾ കൂടുതൽ സീറ്റുകൾ നേടുകയും തൂക്കു പാർലമെൻറുണ്ടാവുകയുംചെയ്താൽ ഇവരുടെ നിലപാട് നിർണായകമാകും. എന്നാൽ, ഒരുമിച്ച് നയിക്കാൻ ശക്തനായ നേതാവില്ല എന്നതാണ് പ്രധാനപ്രശ്നം. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിെൻറയും ഇടതുപക്ഷത്തിെൻറയും തകർച്ച ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.