യു.പിയുടെ ഗാന്ധി പരീക്ഷയാണ് തിങ്കളാഴ്ച. റായ്ബറേലിയിലും അമേത്തിയിലും നെഹ്റു കുടുംബത്തിെൻറ അജയ്യത വീണ്ടുമൊരിക്കൽക്കൂടി മാറ്റുരക്കുന്ന വോെട്ടടുപ്പിെൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച കൊടിയിറക്കം. സോണിയ ഗാന്ധിയെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയെ അമേത്തിയിലും വർധിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇക്കുറി പ്രിയങ്ക ഗാന്ധിക്ക്. സമുന്നത കോൺഗ്രസ് നേതാക്കളെ രണ്ടിടത്തും തോൽപിച്ച് കോൺഗ്രസ്മുക്ത യു.പിയാക്കാൻ ബി.ജെ.പി വിയർപ്പൊഴുക്കുന്നുണ്ടെങ്കിലും, പ്രചാരണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ ചോദ്യം ഒേന്നയുള്ളൂ: സോണിയയുടെയും രാഹുലിെൻറയും ഭൂരിപക്ഷം കൂടുമോ, കുറയുമോ?
അമേത്തിയിൽ രാഹുലിനെതിരെ വലിയ സന്നാഹങ്ങളോടെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബി.ജെ.പിയും കളത്തിൽ ഇറങ്ങിയത്. സോണിയ ഗാന്ധിയെ നേരിടാൻ പറ്റിയൊരു സ്ഥാനാർഥിയെ തേടിയ ബി.ജെ.പി, കോൺഗ്രസ് പാളയത്തിൽ സോണിയയുടെ വിശ്വസ്തനായി നിന്ന ദിനേശ് പ്രതാപ് സിങ്ങിനെ അടർത്തിയെടുത്ത് എതിരാളിയാക്കി. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്നതിെൻറ കരുത്തും പണക്കൊഴുപ്പും, അതു വേറെതന്നെയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗാന്ധിമാർക്കെതിരെ മത്സരിച്ച സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ആംആദ്മി പാർട്ടിയും ഇത്തവണ പ്രതിപക്ഷത്തെ ഉന്നത നേതാക്കൾക്കെതിരായ മത്സരം വേണ്ടെന്നുവെച്ചു. എങ്കിലും ബി.ജെ.പിയുമായുള്ള മത്സരം കടുത്തതാണ്. റായ്ബറേലിയേക്കാൾ അമേത്തിയിൽ അതു കൂടുതൽ.
2014ൽ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തോടെ, രാഹുലിനെ തോൽപിക്കാതെ അടങ്ങില്ലെന്ന വീറും വാശിയുമായാണ് സ്മൃതി ഇറാനിയുടെ നീക്കങ്ങൾ. ആരോഗ്യപരമായ കാരണങ്ങളാൽ സോണിയയാകെട്ട, പത്രികനൽകാൻ എത്തിയതടക്കം ഒന്നു രണ്ടു വട്ടം റായ്ബറേലിയിൽ മുഖം കാണിച്ചതേയുള്ളൂ. ഇൗ പ്രശ്നങ്ങൾ മറികടക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. പ്രിയങ്ക ഗാന്ധിയുടെ സജീവ പ്രവർത്തനമാണ് ഒന്ന്. എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാർഥികളെ നിർത്താതെ പിന്തുണക്കുന്ന സാഹചര്യമാണ് മറ്റൊന്ന്.
നെഹ്റുകുടുംബം തറവാട്ടു സ്വത്തായി കൊണ്ടുനടക്കുന്ന റായ്ബറേലിയും അമേത്തിയും യു.പിയുടെ മറ്റിടങ്ങളേക്കാൾ വികസനത്തിൽ പിന്നോട്ടു പോയെന്ന വാദമാണ് പ്രചാരണരംഗത്ത് ബി.ജെ.പി മുന്നോട്ടു വെക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, തോറ്റുപോയിട്ടും ഇൗ രണ്ടു മണ്ഡലങ്ങൾക്കു വേണ്ടി ബി.ജെ.പി ഏറെ ചെയ്തുവെന്ന അവകാശവാദവും ഒപ്പമുണ്ട്. റായ്ബറേലിയിലെ കോച്ച് ഫാക്ടറി, എയിംസ്, അമേത്തിയിലെ കേന്ദ്ര പദ്ധതികൾ എന്നിവയെല്ലാം ഉദാഹരണമായി ഉയർത്തിക്കാട്ടുന്നു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിനു മുേമ്പ തുടങ്ങിവെച്ച പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകമാത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു.
കഴിഞ്ഞ തവണ അമേത്തിയിൽ ഭൂരിപക്ഷം ഇടിഞ്ഞ പശ്ചാത്തലം രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വത്തിന് കാരണമാണെന്ന് കരുതുന്നവർ ഏറെയുണ്ട്. കഴിഞ്ഞ തവണ തോറ്റതു മുതൽ, അമേത്തി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് വീറും വാശിയും കാണിക്കുന്ന സ്മൃതിയും ബി.ജെ.പിയും ചില തിരിച്ചടികൾ അഞ്ചു വർഷത്തിനിടയിൽ കോൺഗ്രസിന് നൽകിയിട്ടുമുണ്ട്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമേത്തിയിലെ അഞ്ചു നിയമസഭ സീറ്റുകളിൽ നാലിടത്തും ജയിച്ചത് ബി.ജെ.പിയാണ്.
ഒരിടത്ത് ജയിച്ചത് സമാജ് വാദി പാർട്ടി. രാഹുലിന് അമേത്തിയിൽ ഇത് നാലാമങ്കമാണ്. 2004ൽ സോണിയ മണ്ഡലം മകന് വിട്ടുകൊടുത്തു. അന്നത്തെ 2.90 ലക്ഷത്തിെൻറ ഭൂരിപക്ഷം 2009ൽ 3.70 ലക്ഷമായി. എന്നാൽ 2014ൽ അത് 1.08 ലക്ഷമായി ചുരുങ്ങിയതാണ് സ്മൃതിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചത്. േനർക്കുനേർ പോരാട്ടം നടക്കുേമ്പാഴും കോൺഗ്രസിന് ആശങ്ക വിെട്ടാഴിയാത്തതും അതുകൊണ്ടുതന്നെ.
റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ അഭാവം ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. എന്നാൽ, അഞ്ചാം തവണ മത്സരിക്കുന്ന സോണിയ അഞ്ചു ലക്ഷത്തിെൻറ ഭൂരിപക്ഷത്തോടെ പാട്ടുംപാടി ജയിക്കുമെന്നാണ് കോൺഗ്രസുകാരുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ ഭൂരിപക്ഷം 3.52 ലക്ഷമായിരുന്നു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടിടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. സോണിയയുടെ അടുത്തയാളായി മണ്ഡലത്തിൽ പ്രവർത്തിച്ച ദിനേശ് പ്രതാപിനെ അടർത്താൻ സാധിച്ചത് ബി.ജെ.പിക്ക് നേട്ടമാണ്. എന്നാൽ, യു.പിയിലെ മറ്റു പലേടത്തും എന്നപോലെ ഠാകുർ, ബ്രാഹ്മണ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാകുമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. മഹാസഖ്യത്തിെൻറകൂടി പിന്തുണയുള്ളതുകൊണ്ട് ദലിത്, ഒ.ബി.സി, ന്യൂനപക്ഷ വോട്ടുകൾ ബഹുഭൂരിപക്ഷവും കോൺഗ്രസിന് കിട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.