Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.പിയിൽ ഗാന്ധി പരീക്ഷ

യു.പിയിൽ ഗാന്ധി പരീക്ഷ

text_fields
bookmark_border
യു.പിയിൽ ഗാന്ധി പരീക്ഷ
cancel
camera_alt?????????????? ????????????? ?????? ???????????????? ?????????????????? ???????? ??????

യു.​പി​യു​ടെ ഗാ​ന്ധി പ​രീ​ക്ഷ​യാ​ണ് തി​ങ്ക​ളാ​ഴ്ച. റാ​യ്ബ​റേ​ലി​യി​ലും അ​മേ​ത്തി​യി​ലും നെ​ഹ്​​റു കു​ടും​ബ​ത്തി​​െൻറ അ​ജ​യ്യ​ത വീ​ണ്ടു​മൊ​രി​ക്ക​ൽ​ക്കൂ​ടി മാ​റ്റു​ര​ക്കു​ന്ന വോെ​ട്ട​ടു​പ്പി​​െൻറ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച കൊ​ടി​യി​റ​ക്കം. സോ​ണി​യ ഗാ​ന്ധി​യെ റാ​യ്ബ​റേ​ലി​യി​ലും രാ​ഹു​ൽ ഗാ​ന്ധി​യെ അ​മേ​ത്തി​യി​ലും വ​ർ​ധി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​ക്കു​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക്. സ​മു​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ര​ണ്ടി​ട​ത്തും തോ​ൽ​പി​ച്ച് കോ​ൺ​ഗ്ര​സ്മു​ക്ത യു.​പി​യാ​ക്കാ​ൻ ബി.​ജെ.​പി വി​യ​ർ​പ്പൊ​ഴു​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്ര​ചാ​ര​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ചോ​ദ്യം ഒ​േ​ന്ന​യു​ള്ളൂ: സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​​െൻറ​യും ഭൂ​രി​പ​ക്ഷം കൂ​ടു​മോ, കു​റ​യു​മോ?

അ​മേ​ത്തി​യി​ൽ രാ​ഹു​ലി​നെ​തി​രെ വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ബി.​ജെ.​പി​യും ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. സോ​ണി​യ ഗാ​ന്ധി​യെ നേ​രി​ടാ​ൻ പ​റ്റി​യൊ​രു സ്ഥാ​നാ​ർ​ഥി​യെ തേ​ടി​യ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ സോ​ണി​യ​യു​ടെ വി​ശ്വ​സ്ത​നാ​യി നി​ന്ന ദി​നേ​ശ് പ്ര​താ​പ് സി​ങ്ങി​നെ അ​ട​ർ​ത്തി​യെ​ടു​ത്ത് എ​തി​രാ​ളി​യാ​ക്കി. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ബി.​ജെ.​പി ഭ​രി​ക്കു​ന്ന​തി​​െൻറ ക​രു​ത്തും പ​ണ​ക്കൊ​ഴു​പ്പും, അ​തു വേ​റെ​ത​ന്നെ​യു​ണ്ട്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗാ​ന്ധി​മാ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും ബി.​എ​സ്.​പി​യും ആം​ആ​ദ്മി പാ​ർ​ട്ടി​യും ഇ​ത്ത​വ​ണ പ്ര​തി​പ​ക്ഷ​ത്തെ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ മ​ത്സ​രം വേ​ണ്ടെ​ന്നു​വെ​ച്ചു. എ​ങ്കി​ലും ബി.​ജെ.​പി​യു​മാ​യു​ള്ള മ​ത്സ​രം ക​ടു​ത്ത​താ​ണ്. റാ​യ്ബ​റേ​ലി​യേ​ക്കാ​ൾ അ​മേ​ത്തി​യി​ൽ അ​തു കൂ​ടു​ത​ൽ.

2014ൽ ​ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ, രാ​ഹു​ലി​നെ തോ​ൽ​പി​ക്കാ​തെ അ​ട​ങ്ങി​ല്ലെ​ന്ന വീ​റും വാ​ശി​യു​മാ​യാ​ണ് സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ങ്ങ​ൾ. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സോ​ണി​യ​യാ​ക​െ​ട്ട, പ​ത്രി​ക​ന​ൽ​കാ​ൻ എ​ത്തി​യ​ത​ട​ക്കം ഒ​ന്നു ര​ണ്ടു വ​ട്ടം റാ​യ്ബ​റേ​ലി​യി​ൽ മു​ഖം കാ​ണി​ച്ച​തേ​യു​ള്ളൂ. ഇൗ ​പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന ര​ണ്ടു കാ​ര്യ​ങ്ങ​ളു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ​ന്ന്. എ​സ്.​പി-​ബി.​എ​സ്.​പി സ​ഖ്യം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തെ പി​ന്തു​ണ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് മ​റ്റൊ​ന്ന്.

നെ​ഹ്​​റു​കു​ടും​ബം ത​റ​വാ​ട്ടു സ്വ​ത്താ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന റാ​യ്ബ​റേ​ലി​യും അ​മേ​ത്തി​യും യു.​പി​യു​ടെ മ​റ്റി​ട​ങ്ങ​ളേ​ക്കാ​ൾ വി​ക​സ​ന​ത്തി​ൽ പി​ന്നോ​ട്ടു പോ​യെ​ന്ന വാ​ദ​മാ​ണ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ബി.​ജെ.​പി മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ, തോ​റ്റു​പോ​യി​ട്ടും ഇൗ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ൾ​ക്കു വേ​ണ്ടി ബി.​ജെ.​പി ഏ​റെ ചെ​യ്തു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വും ഒ​പ്പ​മു​ണ്ട്. റാ​യ്ബ​റേ​ലി​യി​ലെ കോ​ച്ച് ഫാ​ക്ട​റി, എ​യിം​സ്, അ​മേ​ത്തി​യി​ലെ കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ദാ​ഹ​ര​ണ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു മുേ​മ്പ തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ളു​ടെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കു​ക​മാ​ത്ര​മാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് തി​രി​ച്ച​ടി​ക്കു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ അ​മേ​ത്തി​യി​ൽ ഭൂ​രി​പ​ക്ഷം ഇ​ടി​ഞ്ഞ പ​ശ്ചാ​ത്ത​ലം രാ​ഹു​ലി​​െൻറ വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​ർ ഏ​റെ​യു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റ​തു മു​ത​ൽ, അ​മേ​ത്തി ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്ത് വീ​റും വാ​ശി​യും കാ​ണി​ക്കു​ന്ന സ്മൃ​തി​യും ബി.​ജെ.​പി​യും ചി​ല തി​രി​ച്ച​ടി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യി​ട്ടു​മു​ണ്ട്. 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ നാ​ലി​ട​ത്തും ജ​യി​ച്ച​ത് ബി.​ജെ.​പി​യാ​ണ്.

ഒ​രി​ട​ത്ത് ജ​യി​ച്ച​ത് സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി. രാ​ഹു​ലി​ന് അ​മേ​ത്തി​യി​ൽ ഇ​ത് നാ​ലാ​മ​ങ്ക​മാ​ണ്. 2004ൽ ​സോ​ണി​യ മ​ണ്ഡ​ലം മ​ക​ന് വി​ട്ടു​കൊ​ടു​ത്തു. അ​ന്ന​ത്തെ 2.90 ല​ക്ഷ​ത്തി​​െൻറ ഭൂ​രി​പ​ക്ഷം 2009ൽ 3.70 ​ല​ക്ഷ​മാ​യി. എ​ന്നാ​ൽ 2014ൽ ​അ​ത് 1.08 ല​ക്ഷ​മാ​യി ചു​രു​ങ്ങി​യ​താ​ണ് സ്മൃ​തി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്. േന​ർ​ക്കു​നേ​ർ പോ​രാ​ട്ടം ന​ട​ക്കുേ​മ്പാ​ഴും കോ​ൺ​ഗ്ര​സി​ന് ആ​ശ​ങ്ക വിെ​ട്ടാ​ഴി​യാ​ത്ത​തും അ​തു​കൊ​ണ്ടു​ത​ന്നെ.

റാ​യ്ബ​റേ​ലി​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ഭാ​വം ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ഞ്ചാം ത​വ​ണ മ​ത്സ​രി​ക്കു​ന്ന സോ​ണി​യ അ​ഞ്ചു ല​ക്ഷ​ത്തി​​െൻറ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ട്ടും​പാ​ടി ജ​യി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം. ക​ഴി​ഞ്ഞ ത​വ​ണ ഭൂ​രി​പ​ക്ഷം 3.52 ല​ക്ഷ​മാ​യി​രു​ന്നു.

2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തു മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് ജ​യി​ച്ച​ത്. സോ​ണി​യ​യു​ടെ അ​ടു​ത്ത​യാ​ളാ​യി മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ദി​നേ​ശ് പ്ര​താ​പി​നെ അ​ട​ർ​ത്താ​ൻ സാ​ധി​ച്ച​ത് ബി.​ജെ.​പി​ക്ക് നേ​ട്ട​മാ​ണ്. എ​ന്നാ​ൽ, യു.​പി​യി​ലെ മ​റ്റു പ​ലേ​ട​ത്തും എ​ന്ന​പോ​ലെ ഠാ​കു​ർ, ബ്രാ​ഹ്മ​ണ വോ​ട്ടു​ക​ളി​ൽ ഭി​ന്നി​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് ബി.​ജെ.​പി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മ​ഹാ​സ​ഖ്യ​ത്തി​​െൻറ​കൂ​ടി പി​ന്തു​ണ​യു​ള്ള​തു​കൊ​ണ്ട് ദ​ലി​ത്, ഒ.​ബി.​സി, ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കോ​ൺ​ഗ്ര​സി​ന് കി​ട്ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiamethiRaebareli
News Summary - up is nehru family-politics
Next Story