കൊച്ചി: കോൺഗ്രസിൽ കെ. മുരളീധരനെ മുൻനിർത്തി പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിശാല െഎ ഗ്രൂപ്പിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിൽ അസംതൃപ്തരായവരാണ് പുതിയ ഗ്രൂപ്പ് രൂപീകരണത്തിന് ഒരുങ്ങുന്നത്.
ഡി.െഎ.സി (കെ)യിൽ നിന്നും കോൺഗ്രസിലേക്ക് തിരിച്ചുവന്ന കെ. കരുണാകരൻ അനുകൂലികൾക്ക് വിശാല ഐ ഗ്രൂപ്പിനോടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനോടും അതൃപ്തിയുണ്ട്. ഇവരാണ് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നത്. മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖരെൻറ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. കെ.പി.സി.സി പുനഃസംഘടനയിലും ഇവർ തഴയപ്പെട്ടതോടെയാണ് പുതിയ ഗ്രൂപ്പ് രൂപീകരണത്തിന് ആക്കം കൂടിയതെന്നും സൂചനയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ പുതിയ കൂട്ടായ്മ രഹസ്യയോഗം ചേരുകയായിരുന്നു. കെ. കരുണാകരൻ സ്റ്റഡി സെൻറർ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തർ ജില്ലാ തലങ്ങളിൽ ഒത്തുകൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.