ന്യൂഡൽഹി: പിളർപ്പല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കി ജനതാദൾ യുനൈറ്റഡിലെ നിതീഷ് കുമാർ, ശരദ് യാദവ് പക്ഷങ്ങൾ പ്രത്യേകം യോഗം ചേർന്നു. മുഖ്യമന്ത്രി നീതിഷ് കുമാറിെൻറ നേതൃത്വത്തിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗം, ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) അംഗമാകാൻ ഒൗദ്യോഗികമായി തീരുമാനിച്ചു. ഇതോടെ ജെ.ഡി.യുവിെൻറ കേന്ദ്ര മന്ത്രിസഭ പ്രവേശനവും ഉറപ്പായി.
ബിഹാറിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചതിനെ എതിർക്കുന്ന ജെ.ഡി.യു സ്ഥാപക നേതാവ് കൂടിയായ ശരദ് യാദവും അനുകൂലികളും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രത്യേക യോഗവും ചേർന്നു. ആഗസ്റ്റ് 27ലെ ലാലു പ്രസാദ് വിളിച്ചുചേർക്കുന്ന റാലിയിൽ യാദവ് പെങ്കടുത്താൽ അച്ചടക്ക നടപടിയുണ്ടാവുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും നിതീഷിെൻറ വിശ്വസ്തനുമായ കെ.സി. ത്യാഗി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജനതാദൾ-യു സംസ്ഥാന നേതാക്കൾ നിതീഷ് കുമാർ വിളിച്ച യോഗത്തിൽ പെങ്കടുത്തില്ല. രണ്ടുവർഷത്തെ കോൺഗ്രസ്, ആർ.ജെ.ഡി സഖ്യം വിട്ട് ബി.ജെ.പി സഖ്യ സർക്കാർ രൂപവത്കരിച്ച നിതീഷിനെ ബി.ജെ.പി ദേശീയ നേതൃത്വം എൻ.ഡി.എയിലേക്ക് ക്ഷണിച്ചിരുന്നു. അതിന് ഒൗദ്യോഗികമായി അംഗീകാരം നൽകാനാണ് ശനിയാഴ്ച യോഗം ചേർന്നത്.
അമിത് ഷായുടെ ക്ഷണം ദേശീയ നിർവാഹക സമിതി ഒൗദ്യോഗികമായി അംഗീകരിക്കുമെന്ന് യോഗത്തിന് മുേമ്പ ജെ.ഡി.യു ജനറൽ സെക്രട്ടറി കെ.സി. ത്യാഗി പ്രഖ്യാപിച്ചതോടെ ലക്ഷ്യം വ്യക്തമായിരുന്നു. എൻ.ഡി.എയിൽ ചേരാനുള്ള ക്ഷണത്തെ അംഗീകരിച്ച യോഗം ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച തീരുമാനത്തെയും ബി.ജെ.പിെക്കാപ്പം സർക്കാർ രൂപവത്കരിച്ചതിനെയും അംഗീകരിച്ചു.
ഒപ്പം കേന്ദ്ര മന്ത്രിസഭയിൽ കാബിനറ്റ് റാങ്കിൽ രണ്ട് മന്ത്രിമാരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടാൻ തീരുമാനിച്ചു. പാർട്ടി ചിഹ്നമായ അമ്പിൽ അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് ശരദ് യാദവ് പക്ഷം ഒരുങ്ങുന്നത്. അതിനിടെ, തങ്ങളുടെ യോഗത്തിൽ പെങ്കടുക്കാതിരുന്ന കേരളഘടകം ഇരുപക്ഷത്തേക്കുമില്ലെന്നും എൽ.ഡി.എഫിൽ ചേരുമെന്നും എം.പി. വീരേന്ദ്രകുമാർ അറിയിച്ചതായി നിതീഷ് പക്ഷത്തെ കെ.സി. ത്യാഗി വ്യക്തമാക്കിയത് അഭ്യൂഹത്തിന് ഇടനൽകി. നിതീഷ് സഖ്യം വിട്ടപ്പോൾ അതിെനതിരെ ആദ്യം പരസ്യമായി പത്രസമ്മേളനം നടത്തിയത് വീരേന്ദ്രകുമാറാണ്. സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, വൈസ് പ്രസിഡൻറ് ചാരുപാറ രവി, വി. സുരേന്ദ്രൻ പിള്ള, ഷേക്ക് പി. ഹാരിസ് എന്നീ നേതാക്കൾ ശനിയാഴ്ച ഡൽഹിയിലെത്തി ശരദ് യാദവിനെ കണ്ട് പിന്തുണ അറിയിച്ചിരിക്കെയാണ് ഇടതുമുന്നണിയിൽ പോകുമെന്ന് കെ.സി. ത്യാഗി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.