ഡാമുകൾ യഥാസമയം തുറക്കാതിരുന്നത് ദുരന്ത വ്യാപ്‌തി കൂട്ടി -ഉമ്മൻ ചാണ്ടി

കൊച്ചി: പ്രകൃതിക്ഷോഭം തടയാനാകില്ലെങ്കിലും പ്രായോഗിക  ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ആഘാതം കുറക്കാൻ കഴിയുമായിരുന്നെന്ന് മുൻ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മഴ കനത്തപ്പോൾ ഡാമുകൾ തുറക്കുകകൂടി ചെയ്‍തതാണ് ദുരിതം വർധിപ്പിച്ചതെന്ന്​ വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് മനുഷ്യനായിട്ടുണ്ടാക്കിയ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 17 ന്  രാത്രി പമ്പ കക്കിയിൽനിന്ന് വെള്ളം തുറന്നുവിട്ടതോടെ ചെങ്ങന്നൂർ, റാന്നി  തുടങ്ങിയ പ്രദേശങ്ങളിൽ വീടിനകത്തുവരെ വെള്ളം കയറി.  

ഇടമലയാർ നിറഞ്ഞുകവിയാൻ ഇടവരുത്തിയതും സർക്കാറി‍​​​െൻറ വീഴ്‌ചയാണ്‌.  തമിഴ്‌നാടി‍​​​െൻറ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ അടക്കം ഡാമുകൾ തുറന്നത്  നിയമവിരുദ്ധമായാണ്. ഈ ഡാമുകൾ തുറന്നുവിടാൻ അധികാരമുള്ള  കമ്മിറ്റിയുടെ ചെയർമാൻ  സംസ്‌ഥാന ജലസേചന വകുപ്പ് ചീഫ് എൻജിനീയറാണ്.  അപ്പോൾ, ആരാണ് വെള്ളം വിടാൻ തീരുമാനമെടുത്തത്. ബാണാസുര സാഗർ ഡാം ഒരു  മുന്നറിയിപ്പുമില്ലാതെ തുറന്നതായി മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.  അതിനാൽ തന്നെ പാളിച്ചകൾ  പരിശോധിച്ച് വീഴ്‌ചകൾ കണ്ടെത്തി നടപടി എടുക്കണം. ജുഡീഷ്യൽ അന്വേഷണം നടത്തണം. 

യു.എ.ഇ അടക്കമുള്ളവരുടെ സഹായം നിഷേധിക്കുന്നത്  അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷം  ദുരന്തത്തിൽ പൂർണമായി സംസ്‌ഥാന സർക്കാറുമായി സഹകരിച്ചു. ഇതി‍​​​െൻറ ഭാഗമായാണ്  മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഹെലികോപ്​ടറിൽ യാത്ര ചെയ്‌തത്‌.  എന്നാൽ, പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവിനെ  ഉൾപ്പെടുത്താതിരുന്നത് പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്  പ്രതിപക്ഷ നേതാവി‍​​​െൻറ പേര് വെട്ടിയെങ്കിൽ അതിനെതിരെ മുഖ്യമന്ത്രി  നിലപാടെടുക്കണമായിരുന്നു. 

ദുരിതമനുഭവിക്കുന്നവരോടുള്ള  സർക്കാർ നിലപാട്​ മാറ്റണം. ദുരിത ബാധിതർക്ക്  പ്രഖ്യാപിച്ച 10,000 രൂപ 25,000 ആക്കി ഉയർത്തി ക്യാമ്പുകളിൽനിന്ന് പോകുന്നതിന് മുമ്പ്​ ആദ്യ ഗഡുവായി 10,000 രൂപ വീതം നൽകണം. വീട്​ നഷ്​ടമായവർക്ക്  പുതിയ വീട്​ നൽകണം. ലക്ഷം രൂപയുടെ പലിശരഹിത വായ്​പ പണക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. പാവങ്ങൾക്ക് ഇതൊരു ബാധ്യതയായി  മാറും^ അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഹൈബി ഈഡൻ എം.എൽ.എ, ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.  

Tags:    
News Summary - Ommenchandi on kerala flood-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.