ന്യൂഡൽഹി: ആന്ധ്രപ്രദേശിെൻറ പ്രത്യേക ചുമതലയോടെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി പാർട്ടി ആസ്ഥാനത്തെത്തി സ്ഥാനമേറ്റു. ആന്ധ്രപ്രദേശിൽ കോൺഗ്രസ് വിട്ടുപോയവരെ പാർട്ടിയിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടാണ് തുടക്കം.ആന്ധ്ര എന്നും കോൺഗ്രസിനൊപ്പം നിന്ന സംസ്ഥാനമാണെന്ന് ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടക്കുണ്ടായ പല സാഹചര്യങ്ങൾ കോൺഗ്രസിെൻറ ശക്തി ക്ഷയിപ്പിച്ചു. ചില തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. അകന്നു മാറിനിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും ജനങ്ങളെയും കോൺഗ്രസിലേക്ക് അടുപ്പിക്കാൻ എല്ലാ ശ്രമവും നടത്തും. വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് തേൻറതെന്ന േബാധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ മാസം 11ന് വിജയവാഡയിലെത്തി പാർട്ടി നേതാക്കളെ കാണും. അവരുമായി സംസാരിച്ച് അടുത്ത നടപടികൾ തീരുമാനിക്കും. ജനാധിപത്യ മതേതര വിശ്വാസികൾ കോൺഗ്രസിനെയും അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രതീക്ഷയോടെ നോക്കുന്ന സമയമാണ്. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധികാരത്തിൽനിന്ന് പുറത്താക്കാൻ സമാന ചിന്താഗതിക്കാരെയെല്ലാം ഒന്നിച്ചു നിർത്തുകയെന്ന ദൗത്യംകൂടിയാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.നേരത്തെ, രാഹുൽ ഗാന്ധിയുമായി സംസാരിച്ചശേഷം വ്യാഴാഴ്ച രാവിലെ എ.െഎ.സി.സി ആസ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടിയെ ട്രഷറർ മോത്തിലാൽ വോറ സ്വീകരിച്ചു. ദിഗ്വിജയ് സിങ് പ്രവർത്തിച്ച മുറിയാണ് ഉമ്മൻ ചാണ്ടിക്കായി സജ്ജീകരിച്ചിട്ടുള്ളത്.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എ.െഎ.സി.സിയിൽ ഡൽഹിയുടെ ചുമതല വഹിക്കുന്ന പി.സി. ചാക്കോ എന്നിവരും കെ. സുധാകരൻ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.