ചെന്നൈ: എ.െഎ.എ.ഡി.എം.കെ ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിമത പക്ഷമായ ഒ.പന്നീർ ശെൽവം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. 30 മിനുട്ടു നേരം ഇരുവരും ചർച്ച നടത്തി. രാജ്യ സഭ എം.പി വി.മൈത്രേയൻ, മുൻ സംസ്ഥാന മന്ത്രി കെ.പി മുനിസാമി, മുൻ രാജ്യസഭാംഗം മനോജ് പാണ്ഡ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒ.പി.എസും മോദിയും സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം ചർച്ച ചെയ്െതന്നും ചർച്ച സൗഹാർദ്ദപരമായിരുന്നെന്നും മൈത്രേയൻ മാധ്യമങ്ങളോട് പറഞ്ഞു.എ.െഎ.എ.ഡി.എം.കെയുടെ ഇരു ഘടകങ്ങളുടെയും ലയനമായിരുന്നു പ്രധാന അജണ്ട. നീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയിൽ ഉയർന്നു വന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പന്നീർശെൽവവും അന്നുതന്നെ കാണുമെന്ന് കരുതിയിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ലയന ശേഷം എ.െഎ.എ.ഡി.എം.കെ എൻ.ഡി.എയുെ2 ഘടകകക്ഷിയാകുമെന്നാണ് സൂചന.
അതേസമയം, വി.കെ. ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരൻ സ്വന്തം നിലക്ക് എം.ജി.ആറിെൻറ നൂറാം വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തനിക്ക് ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് പറയുന്ന ദിനകരൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ താൻ തയാറാണെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.