തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭ പരിഗണിക്കാനിരിക്കുന്ന 2018 ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ബില്ലിൽ, സ്വകാര്യ പദ്ധതികൾക്കായി വയൽ നികത്തുന്നത് തടയുന്നതിന് ഒൗദ്യോഗിക ഭേദഗതി കൊണ്ടുവരാൻ സി.പി.െഎ നീക്കം. സബ്ജക്ട് കമ്മിറ്റിയിൽ സി.പി.െഎ പ്രതിനിധി എൻ. രാജൻ നിർദേശം മുന്നോട്ടുവെച്ചെങ്കിലും സി.പി.എം അംഗങ്ങൾ ഭൂരിപക്ഷമുള്ള അവിടെ തള്ളപ്പെടുകയായിരുന്നു.
സഭയിൽ ബില്ല് അവതരിപ്പിക്കുേമ്പാൾ ഒൗദ്യോഗിക ഭേദഗതിയായി നിർദേശം ഉൾപ്പെടുത്താൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ സി.പി.െഎ നിർവാഹകസമിതി ചുമതലപ്പെടുത്തി. സി.പി.എമ്മിെൻറ എതിർപ്പ് മയപ്പെടുത്തി സമവായത്തിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചനടത്താനും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വയൽ നികത്തുന്നതിന് സഹായകമാകുന്ന തരത്തിൽ നിയമത്തിൽ വെള്ളംചേർക്കുന്നെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേർന്ന നിർവാഹക സമിതി ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. അതേസമയം സി.പി.െഎ നീക്കം നിയമഭേദഗതി വേണ്ടെന്ന് ആവശ്യപ്പെടുന്ന യു.ഡി.എഫ് രാഷ്ട്രീയആയുധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.