കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകണമെന്നതിനെ ചൊല്ലി കേര് കോൺഗ്രസ് മാണി - ജോസഫ ് വിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടയിൽ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങുകയാണ് ജില്ലയിലെ കോൺഗ്രസ് നേ തൃതം. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിങ്ങനെയാണ് മത്സരമെങ്കിൽ പാലായിൽ മാണിയ ും മാണി വിരുദ്ധരും എന്ന നിലയിലാണ് മത്സരം നടക്കാറ്. മാണിയുടെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും സ്ഥിതിഗ തികളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഗ്രൗണ്ട് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മാണി വിഭാഗം ഒറ്റക്കെട്ടായിരുന്നുവെങ്കിൽ ഇക്കുറി തുടക്കത്തിലേ തമ്മിലടിച്ചാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. യൂ.ഡി.എഫിനെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ തർക്കം തീർക്കേണ്ട ചുമതല കോൺഗ്രസിനുണ്ടെങ്കിലും എരിതീയിൽ എണ്ണയൊഴിക്കുകയാണ് അവർ ചെയ്യുന്നത്. ജോസ് കെ. മാണി എം.പി. സ്ഥാനം രാജിവെക്കരുതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യം.
കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ച് സ്ഥാനാർത്ഥി നിർണയത്തിൻെറ പൂർണ അധികാരം സ്റ്റിയറിങ് കമ്മിറ്റിക്കാണ്. ഭരണഘടനയുടെ 16ാം വകുപ്പിലെ 10ാം ഉപവകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 19ന് കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ 57 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുവെന്ന് ജോസ് കെ. മാണി അവകാശപ്പെട്ടിരുന്നു. ഏഴു പേർ അവധി അപേക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആകെ 99 അംഗങ്ങളാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. ഇതിൽ കെ.എം. മാണിയടക്കം മൂന്നുപേർ മരണപ്പെട്ടു. നിലവിൽ 96 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ആഗസ്റ്റ് 23ന് തൊടുപുഴയിൽ ചേർന്ന ജോസഫ് വിഭാഗം യോഗത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിലെ 28 പേരാണ് പങ്കെടുത്തതെന്നാണ് വാർത്തകൾ വന്നത്. ഇതോടെ സ്ഥാനാർത്ഥി നിർണയം ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതായി മാറിയെന്നാണ് ഒരുവിഭാഗം നോതാക്കൾ പറയുന്നത്. എന്നാൽ, ഭരണഘടന അനുസരിച്ച് മുന്നോട്ടുപോയാൽ മാത്രമേ ഇതിൻെറ നേട്ടം കിട്ടുകയുള്ളു. അതേസമയം, കേരള കോൺഗ്രസിൽ ഭരണഘടന നോക്കുകുത്തിയായിട്ട് കാലങ്ങളേറെയായെന്ന് പാർട്ടിക്കാർ തന്നെ സമ്മതിക്കുന്നുമുണ്ട്.
അതിനിടെ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത് ജോസ് കെ. മാണിക്ക് തലവേദനയായിട്ടുണ്ട്. എന്നാൽ, ഈ നീക്കത്തെ രാഹുൽ ഗാന്ധിയുടെ നിർദേശം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗം നേരിടുന്നത്. നിലവിൽ എം.എൽ.എമാരായവർ മത്സരിക്കേണ്ടതില്ലെന്ന് 2019 ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. ഇതവഗണിച്ചാണ് കെ. മുരളീധരൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർ മത്സരിച്ചത്. ഇതോടെ വട്ടിയൂർക്കാവ്, കോന്നി, എറണാകുളം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് പല പാർട്ടികളിലേതായി ഒമ്പത് സിറ്റിങ് എം.എൽ.എമാർ മത്സരിച്ചിരുന്നു. ഇത് പുതുമയുള്ള കാര്യമല്ലെന്നും മാണി വിഭാഗം കോൺഗ്രസിൽ അറിയിച്ചിട്ടുണ്ട്. 1952 ൽ പി.ടി. ചാക്കോ, എ.എം തോമസ്, 1962 ലും 73 ലും സി.എച്. മുഹമ്മദ് കോയ, 1984 ൽ വക്കം പുരുഷോത്തമൻ, ആർ.എസ്. ഉണ്ണി, 1989ൽ പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, ബാബു ദിവാകരൻ, 1998 ൽ എ.സി. ഷൺമുഖദാസ്, ജോർജ് ഈഡൻ, 2009 ൽ കെ. സുധാകരൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ എന്നിവരൊക്കെ എം.എൽ.എ സ്ഥാനം രാജിവെച്ച് മത്സരിച്ചിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും കോൺഗ്രസുകാരായിരുന്നു എന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത് നിയമപരമാണെന്ന് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി വിധിച്ചതും മാണി വിഭാഗം ഉയർത്തിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെക്കരുതെന്ന കോൺഗ്രസിൻെറ ആവശ്യം പാർട്ടിയിലെ തർക്കങ്ങൾക്ക് എരിവ് പകരാൻ മാത്രമുള്ളതാണെന്ന നിലപാടിലാണ് ജോസ് കെ. മാണി വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.