Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാലാ ഉപതെരഞ്ഞെടുപ്പ്​:...

പാലാ ഉപതെരഞ്ഞെടുപ്പ്​: സ്​റ്റിയറിങ്​ കമ്മിറ്റിയിൽ തമ്മിലടി, ഭരണഘടന നോക്കുകുത്തി

text_fields
bookmark_border
പാലാ ഉപതെരഞ്ഞെടുപ്പ്​: സ്​റ്റിയറിങ്​ കമ്മിറ്റിയിൽ തമ്മിലടി, ഭരണഘടന നോക്കുകുത്തി
cancel
camera_alt???? ?????????? ????????? ???????????? ?????? ????????????? ??????????? ?????????????????? 16?? ????????? 10?? ??????????

കോഴിക്കോട്​: പാലാ ഉപതെരഞ്ഞെടുപ്പിൽ ആര്​ സ്​ഥാനാർത്ഥിയാകണമെന്നതിനെ ചൊല്ലി ​കേര്​ കോൺഗ്രസ്​ മാണി - ​ജോസഫ ്​ വിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടയിൽ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങുകയാണ്​ ജില്ലയിലെ കോൺഗ്രസ്​ നേ തൃതം. സംസ്​ഥാനത്തെ മറ്റ്​ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​, യു.ഡി.എഫ്​, എൻ.ഡി.എ എന്നിങ്ങനെയാണ്​ മത്സരമെങ്കിൽ പാലായിൽ മാണിയ ും മാണി വിരുദ്ധരും എന്ന നിലയിലാണ്​ മത്സരം നടക്കാറ്​. മാണിയുടെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും സ്​ഥിതിഗ തികളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ്​ ഗ്രൗണ്ട്​ റിപ്പോർട്ട്​ സൂചിപ്പിക്കുന്നത്​. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മാണി വിഭാഗം ഒറ്റക്കെട്ടായിരുന്ന​ുവെങ്കിൽ ഇക്കുറി തുടക്കത്തിലേ തമ്മിലടിച്ചാണ്​ ജനങ്ങൾക്കിടയിലേക്ക്​ ഇറങ്ങുന്നത്​. യൂ.ഡി.എഫിനെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ തർക്കം തീർക്കേണ്ട ച​ുമതല കോൺഗ്രസിനുണ്ടെങ്കിലും എരിതീയിൽ എണ്ണയൊഴിക്കുകയാണ്​ അവർ ചെയ്യുന്നത്​. ജോസ്​ കെ. മാണി എം.പി. സ്​ഥാനം രാജിവെക്കരുതെന്നാണ്​ കോ​ൺഗ്രസ്​ ഉന്നയിക്കുന്ന ആവശ്യം.

കേരള കോൺഗ്രസ്​ ഭരണഘടന അനുസരിച്ച്​ സ്​ഥാനാർത്ഥി നിർണയത്തിൻെറ പൂർണ അധികാരം സ്​റ്റിയറിങ്​ കമ്മിറ്റിക്കാണ്​. ഭരണഘടനയുടെ 16ാം വക​ുപ്പിലെ 10ാം ഉപവകുപ്പ്​ ഇക്കാര്യം വ്യക്​തമാക്കുന്നു. കഴിഞ്ഞ ആഗസ്​റ്റ്​ 19ന്​ കോട്ടയത്ത്​ പാർട്ടി ആസ്​ഥാനത്ത്​ നടന്ന യോഗത്തിൽ 57 സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങൾ പ​ങ്കെടുത്തുവെന്ന്​ ജോസ്​ കെ. മാണി അവകാശപ്പെട്ടിരുന്നു. ഏഴു പേർ അവധി അപേക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആകെ 99 അംഗങ്ങളാണ്​ സ്​റ്റിയറിങ്​ കമ്മിറ്റിയിലുള്ളത്​. ഇതിൽ കെ.എം. മാണിയടക്കം മൂന്നുപേർ മരണപ്പെട്ടു. നിലവിൽ 96 അംഗങ്ങളാണ്​ കമ്മിറ്റിയിലുള്ളത്​. ആഗസ്​റ്റ്​ 23ന്​ തൊടുപുഴയിൽ ചേർന്ന ജോസഫ്​ വിഭാഗം യോഗത്തിൽ സ്​റ്റിയറിങ്​ കമ്മിറ്റിയിലെ 28 പേരാണ്​ പ​​ങ്കെടുത്തതെന്നാണ്​ വാർത്തകൾ വന്നത്​. ഇതോടെ സ്​ഥാനാർത്ഥി നിർണയം ജോസ്​ കെ. മാണി വിഭാഗത്തിന്​ അവകാശപ്പെട്ടതായി മാറിയെന്നാണ്​ ഒരുവിഭാഗം നോതാക്കൾ പറയുന്നത്​. എന്നാൽ, ഭരണഘടന അനുസരിച്ച്​ മുന്നോട്ടുപോയാൽ മാത്രമേ ഇതിൻെറ നേട്ടം കിട്ടുകയുള്ളു. അതേസമയം, കേരള കോൺഗ്രസിൽ ഭരണഘടന നോക്കുകുത്തിയായിട്ട്​ കാലങ്ങളേറെയായെന്ന്​ പാർട്ടിക്കാർ തന്നെ സമ്മതിക്കുന്നുമുണ്ട്​.

അതിനിടെ രാജ്യസഭ എം.പി സ്​ഥാനം രാജിവെക്കരുതെന്ന്​ ആവശ്യപ്പെട്ട്​ കോ​ൺഗ്രസ്​ നേതൃത്വം രംഗത്തെത്തിയത്​ ജോസ്​ കെ. മാണിക്ക്​ തലവേദനയായിട്ടുണ്ട്​. എന്നാൽ, ഈ നീക്കത്തെ രാഹുൽ ഗാന്ധിയുടെ നിർദേശം ചൂണ്ടിക്കാട്ടിയാണ്​ മാണി വിഭാഗം നേരിടുന്നത്​. നിലവിൽ എം.എൽ.എമാരായവർ മത്സരിക്കേണ്ടതില്ലെന്ന്​ 2019 ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പിന്​ മുന്നോടിയായി രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. ഇതവഗണിച്ചാണ്​ കെ. മുരളീധരൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ്​ എന്നിവർ മത്സരിച്ചത്​. ഇതോടെ വട്ടിയൂർക്കാവ്​, കോന്നി, എറണാകുളം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങുകയും ചെയ്​തു. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിന്​ പല പാർട്ടികളിലേതായി ഒമ്പത്​ സിറ്റിങ്​ എം.എൽ.എമാർ മത്സരിച്ചിരുന്നു. ഇത്​ പുതുമയുള്ള കാര്യമല്ലെന്നും മാണി വിഭാഗം കോൺഗ്രസിൽ അറിയിച്ചിട്ടുണ്ട്​. 1952 ൽ പി.ടി. ചാ​ക്കോ, എ.എം തോമസ്​, 1962 ലും 73 ലും സി.എച്​. മുഹമ്മദ്​ കോയ, 1984 ൽ വക്കം പുരുഷോത്തമൻ, ആർ.എസ്​. ഉണ്ണി, 1989ൽ പി.ജെ. ജോസഫ്​, രമേശ്​ ചെന്നിത്തല, ബാബു ദിവാകരൻ, 1998 ൽ എ.സി. ഷൺമുഖദാസ്​, ജോർജ്​ ഈഡൻ, 2009 ൽ കെ. സുധാകരൻ, കെ.വി. തോമസ്​, കെ.സി. വേണുഗോപാൽ എന്നിവരൊക്കെ എം.എൽ.എ സ്​ഥാനം രാജിവെച്ച്​ മത്സരിച്ചിട്ടുണ്ട്​. ഇവരിൽ ബഹുഭൂരിപക്ഷവും കോ​ൺഗ്രസുകാരായിരുന്നു എന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്​.
എം.എൽ.എമാർ ലോക്​സഭയിലേക്ക്​ മത്സരിക്കുന്നത്​ നിയമപരമാണെന്ന്​ കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി വിധിച്ചതും മാണി വിഭാഗം ഉയർത്തിക്കാണിക്ക​ുന്നുണ്ട്​. ഈ സാഹചര്യത്തിൽ ജോസ്​ കെ. മാണി രാജ്യസഭാംഗത്വം രാജിവെക്കരുതെന്ന കോൺ​ഗ്രസിൻെറ ആവശ്യം പാർട്ടിയിലെ തർക്കങ്ങൾക്ക്​ എരിവ്​ പകരാൻ മാത്രമുള്ളതാണെന്ന നിലപാടിലാണ്​ ജോസ്​ കെ. മാണി വിഭാഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manikerala congres mPala bye election
News Summary - Pala By Election, Clashes in kerala congress stearing committee - Kerala Politics
Next Story