ന്യൂഡൽഹി: നിതീഷ് കുമാറിെൻറ വിലക്ക് വെല്ലുവിളിച്ച് പട്നയിൽ ലാലു പ്രസാദ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംബന്ധിച്ച ശരദ് യാദവ്, ഒരുപടികൂടി കടന്ന് ജനതാദൾ-യുനൈറ്റഡിെൻറ പേരിൽ ദേശീയ നിർവാഹക സമിതി വിളിച്ചു ചേർക്കുന്നു. അനുകൂലിക്കുന്ന നേതാക്കളെ പെങ്കടുപ്പിച്ച് ദേശീയ നിർവാഹക സമിതി വിളിച്ച്, എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ച നിതീഷ് വിഭാഗത്തിെൻറ നീക്കത്തെ വെല്ലുവിളിക്കാനാണ് തീരുമാനം. യഥാർഥ ജെ.ഡി-യു ആരുടെതെന്ന് തെളിയിക്കാൻ ഇരു നേതാക്കളും നടത്തുന്ന േപാരാട്ടം ഇതോടെ മൂർച്ഛിക്കും.
സെപ്റ്റംബർ 17ന് ഡൽഹിയിലാവും ദേശീയ നിർവാഹക സമിതി ചേരുക. ബി.ജെ.പി പക്ഷത്തേക്കുള്ള നിതീഷിെൻറ കൂടുമാറ്റത്തെ തള്ളിപ്പറഞ്ഞ് ശരദ് യാദവിെൻറ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. തുടർന്ന് ഒക്ടോബർ എട്ടിന് ദേശീയ കൗൺസിലും ചേരും.
കൗൺസിൽ യോഗത്തിൽ ബിഹാറിനും ഝാർഖണ്ഡിനും പുറമേയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ വലിയതോതിൽ പെങ്കടുക്കുെമന്നും അതോടെ യഥാർത്ഥ ജെ.ഡി-യു ആരുടെതെന്ന് തെളിയുമെന്നും ശരദ് യാദവ് പക്ഷ നേതാക്കൾ അവകാശപ്പെട്ടു.
പാർട്ടിയിൽ പിളർപ്പില്ലെന്ന് ആവർത്തിക്കുന്ന നിതീഷ് കുമാറാവെട്ട പിളർത്താനുള്ള എണ്ണം ഉണ്ടെങ്കിൽ ശരദ് യാദവ് അത് ചെയ്യെട്ടയെന്നാണ് വെല്ലുവിളിക്കുന്നത്. എന്നാൽ, മിശ്ര സംസ്കാരം സംരക്ഷിക്കൂ എന്ന പേരിൽ 14 പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സമ്മേളനം ആഗസ്റ്റ് 17ന് ഡൽഹിയിലും 30ന് ഇൻഡോറിലും വിളിച്ചുചേർത്ത ശരദ് യാദവാകെട്ട അടുത്ത സമ്മേളനം സെപ്റ്റംബർ 14ന് ജയ്പുരിൽ ചേരാനാണ് ആലോചിക്കുന്നത്. കൂടാതെ പാർട്ടിയുടെ ചിഹ്നമായ ‘അമ്പി’ന് അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെയും കഴിഞ്ഞ ആഴ്ച സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.