തൊടുപുഴ: ബി.ജെ.പി ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ഏതാണ്ട് കൈകളിലെത്തിയേക്കുമെന്ന ഘട്ടത്തിൽ ബി.ഡി.ജെ.എസിൽ മുറുമുറുപ്പ്. മെച്ചപ്പെട്ട പദവികളില്ലെന്നതും എണ്ണം കുറവാണെന്നതുമാണ് ഒരുകൂട്ടരുടെ വിഷമം. സംഘടനയിൽ രൂപപ്പെട്ട ബി.ജെ.പി വിരുദ്ധ വികാരം എൻ.ഡി.എയിൽനിന്ന് പുറത്തുചാടാൻ അവസരമാകുമെന്ന് കണക്കുകൂട്ടിയ എസ്.എൻ.ഡി.പിയിലെ ഇടത് ചായ്വുള്ളവരുടെ ‘കൺഫ്യൂഷൻ’ മറ്റൊരുവഴിക്ക്. പദവി വാങ്ങി ഒത്തുതീർപ്പിലേക്ക് പോകുന്നതിെൻറ സൂചനകൾ വരുന്നതിനിടെ വ്യത്യസ്ത നിലപാടുകൾ ഏറ്റുമുട്ടുകയാണ് പാർട്ടിയിൽ. കഴിഞ്ഞദിവസവും ഞായറാഴ്ചയുമായി തുഷാർ വെള്ളാപ്പള്ളിയടക്കം ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത്ഷായുമായി നടന്ന കൂടിക്കാഴ്ചയിലാണ് എൻ.ഡി.എയിൽ തുടരുന്നതിന് വഴിതെളിഞ്ഞത്. നേരേത്ത വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാക്കുമെന്ന ഉറപ്പിലാണിത്.
അതിനിടെ, ബി.ഡി.ജെ.എസിെൻറ മുഖ്യ പങ്കാളിയായ പുലയർ മഹാസഭയിലും (കെ.പി.എം.എസ്) സ്വതന്ത്ര നിലപാടിലേക്കോ അതല്ലെങ്കിൽ പുന്നല ശ്രീകുമാർ വിഭാഗത്തിനൊപ്പമോ നിൽക്കണമെന്ന അഭിപ്രായമുള്ളവരുടെ എണ്ണം കൂടുകയാണ്. അർഹമായ പരിഗണനക്ക് സാധ്യത തെളിയാത്തതിെൻറ പേരിലും കെ.പി.എം.എസിൽ ഭിന്നതയുണ്ട്. കെ.പി.എം.എസ് വിഭാഗത്തിൽനിന്ന് ടി.വി. ബാബു മാത്രേമ ഏതെങ്കിലും കേന്ദ്ര സ്ഥാപനത്തിെൻറ മെംബറാകാനെങ്കിലും സാഹചര്യമുള്ളൂ. നാളികേര ബോർഡ് അധ്യക്ഷ സ്ഥാനം ഇതിനോടകം എസ്.എൻ.ഡി.പി ഉറപ്പിച്ചു. സ്പൈസസ് ബോർഡ്, െഎ.ടി.ഡി.സി, എഫ്.സി.െഎ, ദേശീയ ബാങ്ക് ബോർഡ് എന്നിവയിലെ ഭരണസമിതി അംഗത്വമാണ് വേറെ വാഗ്ദാനം.
കൂടുതൽ സ്ഥാനങ്ങൾ ലഭ്യമാക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. സർക്കാർ പ്ലീഡർമാരായി വെക്കാമെന്ന് പറഞ്ഞിട്ടുള്ള ഏഴുവരെ സ്ഥാനങ്ങളിലേക്കും എസ്.എൻ.ഡി.പി നോമിനികളാണ് വരുക. ഭരണസമിതി അംഗങ്ങളിൽ ഒരെണ്ണംകൂടി കെ.പി.എം.എസിന് വേണമെന്ന ആവശ്യമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. അതിനിടെ ബി.ജെ.പി ബന്ധം വേർപ്പെടുത്തണമെന്ന ആവശ്യം പങ്കുവെച്ച് കെ.പി.എം.എസിൽ പല ജില്ലകളിലും കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കെ.പി.എം.എസ് പുന്നല വിഭാഗവുമായി സഹകരിച്ചോ സ്വതന്ത്രമായോ നിൽക്കണമെന്നും ബി.ജെ.പി ബന്ധം ശാശ്വതമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇതിെൻറ അലയൊലികൾ ശക്തമാണ്. തൃശൂർ മുതൽ തിരുവന്തപുരം വരെ ഏഴ് ജില്ലകളിലാണ് സമുദായത്തിന് സ്വാധീനമുള്ളത്. അമിത് ഷായുമായി ചർച്ച നടത്തുന്നതിന് എസ്.എൻ.എൻ.ഡി.പി പ്രതിനിധികളായ തുഷാർ വെള്ളാപ്പള്ളി, സുഭാഷ് വാസു, ഗോപകുമാർ എന്നിവരാണ് ഡൽഹിയിലുള്ളത്. ഇൗ ചർച്ചകളിൽ പെങ്കടുപ്പിക്കാത്തതും കെ.പി.എം.എസിൽ വിവാദമാണ്.
ബി.ഡി.ജെ.എസ് ജന. സെക്രട്ടറികൂടിയായ സഭ മുൻ ജന. സെക്രട്ടറി ടി.വി. ബാബുവിനും കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർക്കും പദവി വേണമെന്നാണ് സംഘടനയുടെ ആവശ്യം. കെ.പി.എം.എസിന് രണ്ട് സ്ഥാനങ്ങളെങ്കിലും നൽകണമെന്ന ചിന്താഗതിക്കൊപ്പമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവുമെന്നാണ് സൂചന. എന്നാൽ, കൂടുതൽ പദവികൾ അനുവദിച്ചാൽ നൽകാമെന്നും ബി.ഡി.ജെ.എസിെൻറ അക്കൗണ്ടിൽ കെ.പി.എം.എസിന് പ്രാധിനിധ്യം കൂട്ടി നൽകാൻ സാധിക്കില്ലെന്നുമാണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. എസ്.എൻ.ഡി.പി, യോഗക്ഷേമ സഭ, കെ.പി.എം.എസ് സംഘടനകൾ ഉൾപ്പെട്ട ബി.ഡി.ജെ.എസിന് പുറമെ സി.കെ. ജാനു, മറ്റ് ഘടകകക്ഷികൾ തുടങ്ങിയവരും ബി.ജെ.പി വാഗ്ദാനം ലംഘനം നടത്തിയെന്ന വികാരത്തിലാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പിയെ സഹകരിപ്പിക്കുന്നതിനാണ് ബി.ഡി.ജെ.എസിെൻറ കാര്യത്തിൽ തിടുക്കത്തിൽ തീരുമാനത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.