കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചത ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലമാണ്... ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് കണക്കെ അവസാന നിമിഷം വരെ ആകാംക ്ഷ നിലനിർത്തിയ ശേഷമായിരുന്നു ഷാനിമോൾ ഉസ്മാൻെറ കന്നി ജയം..
എക്കാലവും ഇടതു കോട്ടയായിരുന്ന അരൂരിലെ ഈ വിജയ ത്തോളം വലിയ അട്ടിമറി മറ്റൊരിടത്തുമില്ല... 2016ൽ സി.പി.എമ്മിൻെറ എ.എം. ആരിഫ് 38519 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് ഷ ാനിമോൾ ഉസ്മാൻ 2079 വോട്ടിന് അട്ടിമറി ജയം സാധ്യമാക്കിയത്...
1957ലും 1960 ലും പി.എസ്. കാർത്തികേയൻ ജയിച്ച ശേഷം കോ ൺഗ്രസിൻെറ മേൽവിലാസത്തിൽ ജയിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാണ് ഷാനിമോൾ... 1967 മുതൽ അരൂർ മണ്ഡലം അക്ഷരാർത്ഥത്തിൽ ചെ ങ്കോട്ട തന്നെയായിരുന്നു...
1967ലും 1970ലും കെ.ആർ ഗൗരിയമ്മ അരൂരിൻെറ പ്രതി നിധിയായി. 1977 ൽ കോൺഗ്രസ് നേതൃത്വത്തിലെ മുന്നണിയാണ് മണ്ഡലം പിടിച്ചതെങ്കിലും സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനായിരുന്നു ജേതാവായത്...
1980, 1982, 1987, 1991 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നാലുതവണ സി.പി.എമ്മിൻെറ സ്ഥാനാർത്ഥിയായി ഗൗരിയമ്മ ജയിച്ചുകയറി. മണ്ഡലം ചെങ്കോട്ടയായി മാറി... അങ്ങനെ അരൂർ എന്നാൽ ഗൗരിയമ്മ എന്നായി...
1996ൽ സി.പി.എമ്മിൽ നിന്ന് പുറത്തായി ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫിൻെറ ഭാഗമായപ്പോഴും മണ്ഡലത്തിൽ ചെങ്കൊടി പാറിച്ച് ഗൗരിയമ്മ തന്നെ ജയിച്ചുനിന്നു...
2006ലാണ് കേരള രാഷ്ട്രീയത്തിലെ വമ്പൻ അട്ടിമറിക്ക് അരൂർ മണ്ഡലം സാക്ഷിയായത്.
സി.പി.എമ്മിലെ എ.എം. ആരിഫ് എന്ന നവാഗതൻ ഗൗരിയമ്മയെന്ന രാഷ്ട്രീയ അതികായയെ 4753 വോട്ടുകൾക്ക് പരാജയപ്പെടുത്തി..
പിന്നീട് ആരിഫിൻെറ ജൈത്രയാത്രയായിരുന്നു...
2011ലും 2016ലും ആരിഫ് വെന്നിക്കൊടി പാറിച്ചു...
ഓരോ തവണയും ഭൂരിപക്ഷം കുതിച്ചുകയറി...
2011ൽ 16852 വോട്ടിൻെറ ഭൂരിപക്ഷമായിരുന്നെങ്കിൽ 2016ൽ 38519 ൻെറ റെക്കോർഡ് ഭൂരിപക്ഷമായി മാറി...
അങ്ങനെ ഇടതുകോട്ടയുടെ ബലം ഒന്നുകൂടി ഉറപ്പിച്ചു...
പക്ഷേ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എം.പിയായി ജയിച്ചെങ്കിലും മൂന്നുവട്ടം നിയസഭ കണ്ട സ്വന്തം മണ്ഡലമായ അരൂരിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ 648 വോട്ടിന് പിന്നിലായിരുന്നു ആരിഫ്...
അന്ന് എതിർ സ്ഥാനാർത്ഥിയായിരുന്നത് ഇപ്പോൾ ഇടതുകോട്ട പൊളിച്ച ഇതേ ഷാനിമോൾ ഉസ്മാൻ തന്നെയായിരുന്നു...
അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പദത്തിലേക്ക് കോൺഗ്രസിന് ഷാനിമോളല്ലാതെ മറ്റൊരാളെ തിരയേണ്ടിവന്നതേയില്ല...
പാർലമെൻറിലേക്ക് വോട്ട് ചോദിച്ചിറങ്ങിയ അതേ ജനങ്ങൾക്കു മുന്നിൽ ആറു മാസത്തിനു ശേഷം വീണ്ടുമെത്തുമ്പോൾ ഷാനിമോൾക്ക് അനുകൂലമായി മണ്ഡലത്തിൻെറ മനസ്സ് മാറിയത് ഇടതുപക്ഷത്തിൻെറ കണക്കുകൂട്ടലിൽ പോലുമുണ്ടായിരുന്നില്ല...
എക്സിറ്റ് പോളുകൾ പോലും അരൂർ ഇടതുമുന്നണിക്കെന്ന് വിധിയെഴുതിയെങ്കിലും 2019 വോട്ടിന് വ്യക്തമായ ഭൂരിപക്ഷത്തോടെ ഈ ഇടങ്കോട്ട പിടിച്ചെടുക്കാൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞു...
2006ൽ പെരുമ്പാവൂരിൽ നിന്നും 2016ൽ ഒറ്റപ്പാലത്തുനിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു ഷാനിമോൾക്ക് നിയോഗം...
ഇക്കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ മത്സരിച്ചവരിൽ തോൽവി ഏറ്റുവാങ്ങിയ ഏക UDF അംഗവും ഷാനിമോളായിരുന്നു...
ആ പരാജയങ്ങളായിരിക്കണം ചുവപ്പു പുതച്ച അരൂരുകാരുടെ മനസ്സിൽ മാറ്റമുണ്ടാക്കിയതും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.