ബാലരാമപുരം: മാസ്ക്കിലും രാഷ്ട്രീയം തുടങ്ങി. പ്രചാരണത്തിനിറങ്ങുന്നവർ സ്വന്തം പാർട്ടിയുടെ ചിത്രത്തിലുള്ള മാസ്ക് ഉപയോഗിച്ചാണ് വാർഡുകളിലെത്തുന്നത്. പ്രസുകളിൽ മാസ്ക് പ്രിൻറിങ് തുടങ്ങിയതോടെ കോവിഡിന് ശേഷം ഇവർക്ക് വലിയ ആശ്വാസം നൽകുന്നു. കേവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിച്ചുവന്ന പ്രിൻറിങ് പ്രസ് ഉടമകൾ ഈ െതരഞ്ഞെടുപ്പ് വലിയ അനുഗ്രഹമായിട്ടാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിെൻറ ഭാഗമായി ഫ്ലക്സ്കടകളിലും പ്രസുകളിലും രാപ്പകൽ വ്യത്യാസമില്ലാതെയാണ് പ്രവർത്തനം നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രിച്ചാലും സ്ഥാനാർഥികൾ നിയന്ത്രണമേർപ്പെടുത്തില്ലെന്ന തരത്തിലാണ് നോട്ടീസിലൂടെയും ഫ്ലക്സിലൂടെയും പ്രചാരണം. ചുവരുകൾ ബുക്ക് ചെയ്ത് വെള്ളയടിച്ച് എഴുത്തുകൾ തുടങ്ങി.
പോസ്റ്ററുകളും നോട്ടീസും അടിച്ചു നൽകുന്നതിനായി തമിഴ്നാട്ടിൽ നിന്ന് ഏജൻറുമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. തിരുപ്പൂർ, ശിവകാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോസ്റ്ററും നോട്ടീസും ചുരുങ്ങിയ വിലയ്ക്ക് ചെയ്ത് കൊടുക്കുന്നു. വിവിധ ഓഫറുകളും ഇപ്പോൾ വ്യാപാരികൾ നൽകുന്നു. സ്വതന്ത്രർക്കും വിമതർക്കും പ്രത്യേക ഓഫറുകളും നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. താലൂക്കിലെ പ്രസ് ഉടമകൾ കൂടുതലുള്ള ഓർഡറുകൾ ശിവകാശിയിൽ കൊടുത്താണ് പ്രിൻറ് ചെയ്ത് കൊണ്ടുവരുന്നത്.
സ്ഥാനാർഥികളുടെ പേരും ഫോട്ടോയും െവച്ചുള്ള മാസ്ക്കുകൾക്കും പലരും ഓർഡർ നൽകിക്കഴിഞ്ഞു. പാർട്ടി ചിഹ്നം െവച്ചുള്ള തൊപ്പികളും ഉടനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.