ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയെ െഎകകണ്ഠ്യേന തെരഞ്ഞെടുക്കുന്നതിന് പ്രതിപക്ഷവുമായി സർക്കാർ സമവായത്തിലെത്തിയില്ല. സ്ഥാനാർഥി ആരാണെന്ന് വെളിപ്പെടുത്താൻ ബി.ജെ.പി തയാറാകാത്തതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജ്നാഥ് സിങ്ങും നടത്തിയ ചർച്ച എങ്ങുമെത്താതെ അവസാനിച്ചത്. പേരുമായി ചർച്ചക്ക് വരാൻ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ട പ്രതിപക്ഷം തന്ത്രങ്ങളാവിഷ്കരിക്കാൻ വീണ്ടും യോഗം ചേരുമെന്നും അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളുമായി സമവായ ചർച്ചകൾക്കായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച സമിതിയിലെ അംഗങ്ങളായ രാജ്നാഥും വെങ്കയ്യ നായിഡുവും വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്.
സമിതിയിലെ മൂന്നാമനായ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിദേശത്താണ്. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സോണിയക്കൊപ്പം ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയുമുണ്ടായിരുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രിമാർ ഇരുവരും പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, മാധ്യമ പ്രവർത്തകരെ കണ്ട കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് സ്ഥാനാർഥി ആരാണെന്ന പേരുപോലും ഇല്ലാതെയാണ് ബി.ജെ.പി ചർച്ചക്ക് വന്നതെന്ന് കുറ്റപ്പെടുത്തി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സഹകരണം വേണമെന്നാണ് ഇരു മന്ത്രിമാരും വന്ന് സോണിയയോട് ആവശ്യപ്പെട്ടത്. എന്നാൽ, ആരുടെയെങ്കിലും പേരുകൾ മുന്നോട്ടുവെച്ച് ചർച്ച നടത്താൻ തയാറായതുമില്ല. ആദ്യം അവർ പേരുമായി വരെട്ട. അതിന് ശേഷമാകാം സമവായ ചർച്ചയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിനോട് നിർദേശം മുന്നോട്ടുവെക്കാൻ സോണിയയോട് മന്ത്രിമാർ ആവശ്യപ്പെട്ടുവെങ്കിലും അവരതിന് തയാറായില്ല. ബി.ജെ.പി ഒരു പേര് നിർദേശിക്കുമെന്നും ആ നിർദേശം പാർട്ടിക്കുള്ളിലും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യുമെന്നാണ് കരുതിയത്. പേരില്ലാത്ത സ്ഥിതിക്ക് സമവായത്തിെൻറയും സഹകരണത്തിെൻറയും േചാദ്യമുദിക്കുന്നിെല്ലന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരു പേരും പറയാതെ ചർച്ചക്ക് വന്ന നടപടിയെ വിമർശിച്ചു. ബി.ജെ.പി മുന്നോട്ടുവെക്കുന്ന സ്ഥാനാർഥി ആരെന്ന് പറഞ്ഞാൽ മാത്രമേ മറ്റു പ്രതിപക്ഷ കക്ഷികളുമായി ചർച്ചചെയ്യാനാകൂ. അത് പറയാത്ത സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ വീണ്ടും യോഗം ചേരുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.