മുംബൈ: ‘ജനങ്ങൾ നൽകുന്ന സ്നേഹമാണ് വലുത്. ആർക്കെങ്കിലും നിന്നെക്കുറിച്ച് നല്ലത് പറയാനുണ്ടെങ്കിൽ അതുതന്നെയാണ് നിെൻറ സമ്പത്ത്’-ചേരിനിവാസികളുടെ മിശിഹ ആയിരുന ്ന പിതാവ് സുനിൽ ദത്തിെൻറ ഇൗ വാക്കുകൾ പ്രിയ ദത്തിെൻറ ഉള്ളിൽ ഇന്നും അലയടിക്കുന്നു. രണ്ടു തവണ എം.പിയായപ്പോൾ നല്ലതു മാത്രമാണ് പറയിപ്പിച്ചത്. എന്നിട്ടും കഴിഞ്ഞ തവണ മു ംബൈ നോർത്ത് സെൻട്രലിൽ ബി.ജെ.പിയുടെ പൂനം മഹാജനു മുന്നിൽ തോറ്റു.
എ.െഎ.സി.സി സെക്രട്ടറി പദവി രാജിവെച്ച് അമ്മ നർഗീസിെൻറ പേരിലുള്ള ട്രസ്റ്റുമായി കഴിയുകയായിരുന്ന താൻ മടങ്ങിവന്നത് മണ്ഡലം തിരിച്ചുപിടിക്കാൻ തന്നെയാണെന്ന് പ്രിയ. കോൺഗ്രസിെൻറ സൗമ്യ മുഖമായിരുന്ന സുനിൽ ദത്തിെൻറയും ബി.ജെ.പിയുടെ നട്ടെല്ലായിരുന്ന പ്രമോദ് മഹാജെൻറയും മക്കൾ നേർക്കുനേർ നേരിടുന്ന മുംബൈ നോർത്ത് സെൻട്രൽ അങ്ങനെ രാജ്യത്തിെൻറ ശ്രദ്ധയാവുകയാണ്. സഹോദരൻ സഞ്ജയ് ദത്തും പ്രിയക്ക് ഒപ്പമുണ്ട്.
ബി.ജെ.പിയുടെ സമൂഹ മാധ്യമ പ്രചാരണമായിരുന്നു കഴിഞ്ഞ തവണത്തെ തോൽവിയുടെ പ്രധാന ഘടകമെന്ന് പ്രിയ പറയുന്നു. കോൺഗ്രസുകാരെ മൊത്തമായി അഴിമതിക്കാരായി ചിത്രീകരിച്ചു. ബി.ജെ.പി പെരുപ്പിച്ച കഥകൾക്ക് കോൺഗ്രസിെൻറ മറുപടിയില്ലാതായതോടെ ജനം അതു വിശ്വസിച്ചു. ഇന്നങ്ങനെയല്ല. അവരുടെ നുണക്കഥകളെ യഥാർഥ രേഖകളും മറ്റുമായി പൊളിച്ചടുക്കാൻ കഴിഞ്ഞിട്ടുണ്ട്-പ്രിയ പറഞ്ഞു. നാടിനുവേണ്ടിയാണ് മത്സരിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് വീണ്ടും രംഗത്തിറങ്ങാൻ പ്രിയയെ പ്രേരിപ്പിച്ചത്.
2005 ൽ സുനിൽ ദത്തിെൻറ മരണശേഷം ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു പ്രിയ ദത്തിെൻറ രംഗപ്രവേശനം. മുംബൈ നോർത്ത് വെസ്റ്റിലായിരുന്നു കന്നിയങ്കം. ജനസേവനത്തിൽ അച്ഛനൊപ്പം നിഴൽപോലെ നടന്ന മകളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. 2009 ൽ മണ്ഡല പുനഃക്രമീകരണത്തോടെ മത്സരം മുംബൈ േനാർത്ത് സെൻട്രലിലായി.
15 ശതമാനം വരുന്ന പുത്തൻ വോട്ടർമാരിലാണ് പൂനം മഹാജെൻറ പ്രതീക്ഷ. കഴിഞ്ഞ തവണ മോദി കാറ്റായിരുന്നെങ്കിൽ ഇക്കുറി സൂനാമിയാണെന്നാണ് പൂനത്തിെൻറ പ്രവചനം. ചേരി പുനരധിവാസവും സാധാരണക്കാരുടെ മറ്റ് ആവശ്യങ്ങളുമാണ് പ്രിയ ഉയർത്തുന്നതെങ്കിൽ വികസനത്തിനും സുരക്ഷക്കും മോദി എന്ന ഒറ്റ മന്ത്രമാണ് പൂനത്തിന്. മോദിക്കാണ് പൂനം വോട്ട് ചോദിക്കുന്നത്. ബോളിവുഡുകാരുടെ വോട്ടുകളും മണ്ഡലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.