തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിലും എൻ.ഡി.എയിലും തർക്കം രൂക്ഷമാകുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ രണ്ട് തവണ മാറ്റിെവച്ച യാത്ര, കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അൽഫോൺസ് കണ്ണന്താനത്തിെൻറ സ്വീകരണചടങ്ങ് എന്നീ പാർട്ടി പരിപാടികളിൽനിന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം വിട്ടുനിൽക്കുമെന്നാണറിയുന്നത്. ഞായറാഴ്ച സംസ്ഥാനെത്തത്തുന്ന കണ്ണന്താനത്തിന് വിവിധഭാഗങ്ങളിൽ ഒരുക്കുന്ന സ്വീകരണചടങ്ങിെൻറ ഒരുക്കങ്ങളിൽനിന്ന് പ്രമുഖനേതാക്കളിൽ പലരും വിട്ടുനിൽക്കുകയാണ്.
കണ്ണന്താനത്തിെൻറ സ്ഥാനലബ്ധിയിൽ ആഹ്ലാദം പ്രകടിപ്പിക്കാതിരുന്ന സംസ്ഥാന ഘടകം ഏറെ വൈകിയാണ് ഇപ്പോൾ സ്വീകരണചടങ്ങ് ഒരുക്കിയത്. ഒക്ടോബറിൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കാണ് കുമ്മനം യാത്ര നടത്തുന്നത്. ബി.ജെ.പിക്കുള്ളിലെ എന്നേപാലെ എൻ.ഡി.എയിലും അസംതൃപ്തി പുകയുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എൻ.ഡി.എ യോഗത്തിൽ മറനീക്കി പുറത്തുവന്ന തർക്കങ്ങൾ ഇപ്പോൾ പൊതുസമൂഹത്തിലും ചർച്ചയാണ്.
പ്രധാനഘടകകക്ഷികളിലൊന്നായ ബി.ഡി.ജെ.എസ് മുന്നണിവിട്ട് പുറത്തുവരണമെന്ന് എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി തന്നെ വ്യക്തമാക്കി. ഇങ്ങനെ നാണംകെട്ട് മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇൗ പ്രസ്താവനയെ ഖണ്ഡിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി രംഗത്തുണ്ടെങ്കിലും തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതി ബി.ഡി.ജെ.എസിനുണ്ട്. ഇക്കാര്യം എൻ.ഡി.എ യോഗത്തിലും അവർ ഉന്നയിച്ചിരുന്നു. എന്നാൽ, ഘടകകക്ഷികളുടെ പരാതികൾ തങ്ങളുടെ വിഷയമല്ലെന്നും തങ്ങൾപോലും അറിയാതെ കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഉപയോഗിച്ച് ഇവിടെ മുന്നണിയിലെത്തിയവരുടെ പരാതികൾ പരിഹരിക്കേണ്ടത് കേന്ദ്രനേതൃത്വം തന്നെയാണെന്ന നിലപാടിലാണ് സംസ്ഥാന ബി.ജെ.പി ഘടകം.
ന്യൂനപക്ഷ പ്രീണനത്തിനായാണ് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതെന്നും എന്നാൽ, അത് കേരളത്തിൽ വിജയം കാണില്ലെന്നുമാണ് പ്രമുഖ ബി.ജെ.പി നേതാവ് ‘മാധ്യമ’ ത്തോട് പ്രതികരിച്ചത്. ഇതേനിലപാട് തന്നെയാണ് വെള്ളാപ്പള്ളി നടേശനും കൈക്കൊണ്ടത്. കണ്ണന്താനത്തിെൻറ മന്ത്രിപദ ലബ്ധിയിൽ ബി.ജെ.പിയിലെ ഒരുവിഭാഗം നേതാക്കൾ അസംതൃപ്തരാണ്. അടുത്ത് കുറച്ചുനാളായി ബി.ജെ.പിയിൽ ‘വിറകുവെട്ടിയവരെയും വെള്ളം കോരിയവരെയും’ ഒഴിവാക്കി പലരേയും കെട്ടിയിറക്കുകയാണെന്ന പരാതിയാണ് നേതാക്കളിൽ പലരുടേയും അഭിപ്രായം. മന്ത്രിസഭ പുനഃസംഘടനയിൽ സ്ഥാനലബ്ധി കൊതിച്ചിരുന്ന പലനേതാക്കളും അസംതൃപ്തരാണ്. അതിനാൽതന്നെ തങ്ങളുടെ പിണക്കവും അവർ മറച്ചുെവക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.