കൊച്ചി: നിലപാടെടുക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ കക്ഷികളെ ശബരിമലയോളം കുഴപ ്പത്തിലാക്കിയ മറ്റൊരു വിഷയമില്ല. അനുകൂലിച്ചാൽ വിശ്വാസികൾ പിണങ്ങും, എതിർത്താൽ കോ ടതി വടിയെടുക്കും എന്ന അവസ്ഥയിൽ നിക്കണോ പോണോ എന്ന ചിന്തയിലായി നേതാക്കൾ. ഒന്നില ും നിലപാടില്ലാത്തവർ പോലും എന്തെങ്കിലുമൊരു നിലപാടെടുക്കാൻ നിർബന്ധിതരായി. കോൺ ഗ്രസ് ആദ്യം സ്വാഗതം ചെയ്തു. പിന്നീട് എതിർത്തു. പക്ഷേ, സോണിയയും രാഹുലും അനുകൂലിച്ചു . ഒടുവിൽ കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലപാടില്ലാത്ത നിലപാടായി അ ത് മാറി.
എതിർപ്പുണ്ടായിരുന്നവർ പോലും കോടതിയെ പേടിച്ച് പ്രകടിപ്പിക്കാൻ പോയില്ല. ഇപ്പോഴിതാ നരേന്ദ്രമോദി സർക്കാറിെൻറ സാമ്പത്തിക സംവരണ നീക്കവും മുന്നണികളിൽ അസ്വാരസ്യം പടർത്തുകയാണ്. പക്ഷേ, അപ്പുറത്ത് കോടതിക്ക് പകരം മോദിയായതിനാൽ പേടിയൊന്നുമില്ല. എതിർക്കാനുള്ളവർ ശക്തമായി എതിർക്കുന്നു. മറ്റുള്ളവർ മനസ്സ് തുറന്ന് സ്വാഗതം ചെയ്യുന്നു. എന്തുപറയണമെന്നറിയാതെ അപ്പോഴുമുണ്ട് ചിലർ.
ഉദ്യോഗത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നാക്കക്കാരിൽ സാമ്പത്തിമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തോടുള്ള പ്രതികരണങ്ങളിൽ ശത്രുക്കളുടെ യോജിപ്പും മിത്രങ്ങളുടെ ഭിന്നിപ്പും പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ സ്വാഗതം ചെയ്തു. കോടിയേരിയും മന്ത്രിമാരായ എ.കെ. ബാലനും ഇ.പി. ജയരാജനും പിന്താങ്ങി. എന്നാൽ, വിശദമായ ചർച്ചക്ക് ശേഷമേ നടപ്പാക്കാവൂ എന്ന് സി.പി.എം ഇന്നലെ നിലപാട് മയപ്പെടുത്തി. വി.എസ്. അച്യുതാനന്ദൻ പതിവുപോലെ ഇതിലും ഇടഞ്ഞു. സംവരണം പാവപ്പെട്ടവരെ സഹായിക്കുന്ന സാമ്പത്തിക പദ്ധതിയല്ലെന്ന് പറഞ്ഞ് അദ്ദേഹം പാർട്ടിയെ വെട്ടിലാക്കി. ശബരിമലയുടെ പേരിൽ പരസ്പരം പോർവിളിച്ച സി.പി.എമ്മും എൻ.എസ്.എസും ഏകാഭിപ്രായക്കാരായി എന്നതും ശ്രദ്ധേയം.
കേന്ദ്രസർക്കാറിെൻറ നീതിബോധവും ഇച്ഛാശക്തിയുമെല്ലാം ഇൗ ഒറ്റ തീരുമാനത്തിലാണെന്നാണ് സുകുമാരൻ നായർ പറയുന്നത്. പക്ഷേ, വനിതാമതിൽ പണിയാൻ മുന്നിൽ നിന്ന വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തിൽ സി.പി.എമ്മിനോട് യോജിപ്പില്ല. തീരുമാനം പിന്നാക്ക സമുദായങ്ങളെ വഞ്ചിക്കലാണെന്ന് അദ്ദേഹം തുറന്നടിച്ചു. ശബരിമല വിഷയത്തിലെന്ന പോലെ ആദ്യം മനസ്സുകൊണ്ട് സ്വാഗതം ചെയ്തു കോൺഗ്രസ്. പക്ഷേ, കണ്ണിൽപൊടിയിടലാണെന്ന രാഷ്ട്രീയ ആരോപണം അവർക്കുണ്ട്. നേരത്തേ നടപ്പാക്കേണ്ടതായിരുന്നുവെന്ന് കെ.എം. മാണി പറയുേമ്പാൾ മുസ്ലിംലീഗ് ചെറുത്തുതോൽപ്പിക്കുമെന്ന് കെ.പി.എ. മജീദ് പച്ചക്ക് പറഞ്ഞു.
സി.പി.എമ്മിനെ പോലെ കണ്ണടച്ച് സ്വാഗതം ചെയ്തില്ല സി.പി.െഎ. നിലവിലെ സംവരണത്തിന് കോട്ടംതട്ടാത്ത സാമ്പത്തിക സംവരണമാകാം എന്ന സൂക്ഷിച്ചുള്ള പ്രതികരണമാണ് സി.പി.െഎ നേതാവ് കാനം രാജേന്ദ്രൻ നടത്തിയത്. അടുത്തിടെ ഇടതു മുന്നണിയിലെത്തിയ െഎ.എൻ.എൽ സാമ്പത്തിക സംവരണത്തിനെതിരാണ്. ചുരക്കത്തിൽ അങ്ങോട്ടുമിേങ്ങാട്ടും പറഞ്ഞ് മുന്നണികളിലെ കക്ഷികൾ രണ്ട് ചേരിയിലായിരിക്കുന്നു. മതില് പണിത നവോത്ഥാന മുന്നണിയിലുമില്ല യോജിപ്പ്. ശബരിമലയെ ചൊല്ലി രാഷ്ട്രീയ നേതൃത്വങ്ങളിൽനിന്ന് പൊതുസമൂഹത്തിലേക്ക് പടർന്ന ഭിന്നത ഇക്കാര്യത്തിലും പ്രകടമാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.