കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിലെ വിവാദനായകനും കേരള കോൺഗ്രസ് (ബി) ചെയർമാനുമാ യ ആർ. ബാലകൃഷ്ണപിള്ള 85െൻറ നിറവിൽ. വെള്ളിയാഴ്ചയായിരുന്നു ബാലകൃഷ്ണപിള്ള 85 വയസ്സ് പിന്നിട്ടത്. പിള്ളയുടെ കൊട്ടാരക്കരയിലെ വസതിയിലെത്തി നൂറുകണക്കിന് പാർട്ടി പ്രവ ർത്തകരും വിവിധ രാഷ്ട്രീയ കക്ഷികളിലെ സഹപ്രവർത്തകരും ആശംസകൾ നേർന്നു.
മീനമാസത്തിലെ പൂരാടം നക്ഷത്രത്തിൽ വാളകം കീഴൂട്ട് വീട്ടിൽ രാമൻപിള്ള-കാർത്യായനിയമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. മന്നത്ത് പത്മനാഭനാണ് പൊതുരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നത്.
രാഷ്ട്രീയ രംഗത്ത് വിവിധ ചേരികളിൽ നിലയുറപ്പിച്ചപ്പോഴെല്ലാം തന്നെ വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയനായിരുന്നു. ഇപ്പോൾ പ്രായം വകവെക്കാതെ എൽ.ഡി.എഫിെൻറ മുഖ്യ പ്രചാരകനായി ഓടിനടന്നുള്ള പ്രവർത്തനം. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് യോഗത്തിനിടെ കുഴഞ്ഞു വീണിരുന്നെങ്കിലും അതു വകവെക്കാതെ പിറന്നാൾ ദിവസവും യോഗങ്ങളിൽ പങ്കെടുത്തുകൊണ്ട് അണികളെ ആവേശം കൊള്ളിക്കുന്ന വാക്ചാതുരിയുമായി അദ്ദേഹം വേദികളിലെത്തി.
കേരള കോൺഗ്രസ് (ബി) പ്രവർത്തകർ പിള്ളയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. മകൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, നേതാക്കളായ എം. ഷാജു, ജേക്കബ് വർഗീസ് വടക്കടത്ത്, പെരുംകുളം സുരേഷ്, ശങ്കരൻ കുട്ടി, സബാഷ് ഖാൻ, ശരത്ചന്ദ്രൻ, റിയാദ് തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.