തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന മാണിയുടെ ആ​ഗ്രഹം മകൻ സാധിച്ചുകൊടുത്തു -ആർ. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: താനായിട്ട് ഉണ്ടാക്കിയ പാര്‍ട്ടി തന്നോടൊപ്പം ഇല്ലാതാകണമെന്ന ഒറ്റ ആഗ്രഹമേ കെ.എം. മാണിക്ക്​ ഉണ് ടായിരുന്നുള്ളൂവെന്നും അത് മകന്‍ സാധിച്ചുകൊടു​െത്തന്നും കേരള കോൺഗ്രസ് ​(ബി) നേതാവ്​ ആർ. ബാലകൃഷ്ണപിള്ള. ദുഷ്​ട നെ പനപോലെ വളര്‍ത്തുമെങ്കിലും അതി​​​െൻറ ഫലം സന്തതി പരമ്പരകള്‍ അനുഭവിക്കുമെന്നാണ് ബൈബിളിലെ സങ്കീര്‍ത്തനങ്ങളി ല്‍ പറയുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണിയിലെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുള്ള തര്‍ക്കത്തിൽ ജോസാണോ ജോസഫാണോ ശരിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘രണ്ടും ഗുണമില്ലെ’ന്നായിരുന്നു പിള്ളയുടെ മറുപടി. ‘പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നതാണ് പ്രമാണം. അവര്‍ വീഴുന്നതില്‍ സങ്കടമില്ല സന്തോഷവുമില്ല. അവരെ ദൈവം രക്ഷിക്കട്ടെ. ഒരു രാഷ്​ട്രീയ നേതാവിനും അഹങ്കാരം പാടില്ല. പാലായില്‍ സ്ഥാനാര്‍ഥി മാറിയെങ്കില്‍ ജയിക്കുമായിരു​െന്നന്ന് പറഞ്ഞതില്‍ കാര്യമില്ല. ആളുമാറിയെങ്കില്‍ വോട്ട് കുറേക്കൂടി കുറയുമായിരുന്നു’ -അദ്ദേഹം പറഞ്ഞു.

മാവോവാദികളെ നേരിട്ട പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെ പ്രശംസിച്ച ബാലകൃഷ്​ണപിള്ള, അതിൽ കുറ്റം പറയാനാവി​െല്ലന്ന്​ വ്യക്​തമാക്കി. ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിശീലനവേദിയായി കേരളത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കോഴിക്കോട് യു.എ.പി.എ പ്രകാരം അറസ്​റ്റ്​ ചെയ്യപ്പെട്ടവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന കാര്യം കോടതി മുഖവില​െക്കടുത്തിരിക്കുകയാണ്. ആ നിലക്ക് മുഖ്യമന്ത്രിയുടെ നടപടി ശരിയാണ്​.

ആരാധന, അനുഷ്​ഠാനങ്ങളിൽ സർക്കാറോ മറ്റാരെങ്കിലുമോ കൈവെക്കുന്നത്​ ശരിയല്ല. വേദശാസ്​ത്ര പണ്​ഠിതർ തീരുമാനിച്ച പ്രകാരം നടക്കണം. ശബരിമലയിൽ സ്​ത്രീകളെ ബലമായി കയറ്റിയതും സംരക്ഷണം നൽകിയതും ശരിയ​ല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം വഷളാക്കിയത്​ ബി.ജെ.പിയാണ്​.

ഹിന്ദുക്കളുടെ ആരാധനയിൽ സാധാരണമായ കാണിക്കവഞ്ചിയിൽ പണം ഇടുക, പൂജാരിക്ക്​ ദക്ഷിണ കൊടുക്കുക എന്നിവ പാടില്ലെന്ന്​ പറഞ്ഞത്​ ബി.ജെ.പിയോ അവരുടെ കൂടെ നിൽക്കുന്നവരോ ആണ്​. വിധി നടപ്പാക്കുന്നതിൽ സർക്കാറിന്​ സാവകാശം തേടിക്കൂടായിരുന്നോ എന്ന ചോദ്യത്തിന്​ മരട്​ ഫ്ലാറ്റുകൾ പൊളിക്കുന്നതിലോ പള്ളി തർക്കത്തിലോ കോടതി സാവകാശം കൊടുത്തോ എന്നായിരുന്നു മറുചോദ്യം. പാര്‍ട്ടിയുടെ സംസ്ഥാന സമിതി അടുത്തമാസം 11ന് മൂവാറ്റുപുഴയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - r balakrishna pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.