മലപ്പുറം: രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ രഹസ്യ സർവേയുടെ അടിസ്ഥാനത്തി ൽ കേരളത്തിലെ ഡി.സി.സി പ്രസിഡൻറുമാർക്ക് എ.ഐ.സി.സിയുടെ പ്ലസും മൈനസും. ഡി.സി.സി പ്രസിഡ ൻറുമാർ തങ്ങളുടെ പ്രവർത്തനറിപ്പോർട്ട് എ.ഐ.സി.സിക്ക് സമർപ്പിച്ചതിന് പിന്നാലെ ന ടന്ന സർവേയിലാണ് ഇവരെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് മാർക്കിട്ടത്.
രണ്ട് ഡി.സി.സി പ്രസിഡൻറുമാരാണ് ‘എ’ കാറ്റഗറിയിലുൾപ്പെട്ടത്- കോഴിക്കോെട്ട അഡ്വ. ടി. സിദ്ദീഖും പാലക്കാെട്ട വി.കെ. ശ്രീകണ്ഠനും. അഡ്വ. വി.വി. പ്രകാശ് (മലപ്പുറം), ബാബു ജോർജ് (പത്തനംതിട്ട), ജോഷി ഫിലിപ് (കോട്ടയം), അഡ്വ. എം. ലിജു (ആലപ്പുഴ), ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ (വയനാട്), സതീശൻ പാച്ചേനി (കണ്ണൂർ), അഡ്വ. ടി.ജെ. വിനോദ് (എറണാകുളം) എന്നിവരാണ് ‘ബി’ കാറ്റഗറിയിൽ വന്നത്. ടി.എൻ. പ്രതാപൻ (തൃശൂർ), അഡ്വ. ബിന്ദു കൃഷ്ണ (കൊല്ലം), നെയ്യാറ്റിൻകര സനൽ (തിരുവനന്തപുരം), ഹക്കീം കുന്നേൽ (കാസർകോട്), ഇബ്രാഹിംകുട്ടി കല്ലാർ (ഇടുക്കി) എന്നിവരെയാണ് തൃപ്തികരമല്ലാത്ത പ്രവർത്തനമെന്ന നിലയിൽ ‘സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടി. സിദ്ദീഖിനെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലേക്കും എം.ഐ. ഷാനവാസിെൻറ നിര്യാണത്തോടെ ഒഴിവ് വന്ന കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വി.കെ. ശ്രീകണ്ഠൻ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനും സാധ്യതയേറി. ബി കാറ്റഗറിയിൽ ഉൾപ്പെട്ട അഡ്വ. വി.വി. പ്രകാശ്, വീട് 38 ലക്ഷം രൂപക്ക് പാർട്ടി ഓഫിസ് നിർമാണത്തിനായി വിറ്റ സതീശൻ പാച്ചേനി എന്നിവരും ദേശീയ നേതൃത്വത്തിെൻറ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരിക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ടി.എൻ. പ്രതാപനായിരുന്നു തുടക്കത്തിൽ ‘എ’ കാറ്റഗറിയിലുണ്ടായിരുന്നത്.
എന്നാൽ, പിന്നീടങ്ങോട്ട് ഗ്രൂപ്പുകളുടെ നിസ്സഹകരണം മൂലം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയാതിരുന്ന അദ്ദേഹം സ്ഥാനം രാജിവെക്കുകയാണെന്ന് കെ.പി.സി.സിയേയും എ.ഐ.സി.സിയേയും അറിയിച്ചിരുന്നെങ്കിലും സ്വീകരിച്ചിട്ടില്ല. ഇദ്ദേഹം തൃശൂർ, ചാലക്കുടി സീറ്റുകളിലൊന്നിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു. ഹക്കീം കുന്നേലും ഇബ്രാഹിംകുട്ടി കല്ലാറുമടക്കം സി കാറ്റഗറിയിൽ വന്നവർക്ക് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിന്ദു കൃഷ്ണയെ എ.ഐ.സി.സി സെക്രട്ടറിയാക്കി ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.