തിരുവനന്തപുരം: വിദേശത്തുനിന്ന് മലയാളികളെ ചാര്‍ട്ടേഡ് ൈഫ്ലറ്റില്‍ മടക്കിക്കൊണ്ടുവരുന്നതിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്ക്കാർഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അവതരിപ്പിച്ച് നിയമസഭ െഎകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണ് ഇൗ തീരുമാനം.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടുവരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിെൻറ ഉത്തരവിനെതിരെ മാര്‍ച്ച് 12 ന് നിയമസഭ പാസാക്കിയ പ്രമേയം സര്‍ക്കാര്‍ മറക്കരുത്. ഇറ്റലിയില്‍നിന്നും കൊറിയയില്‍നിന്നും മലയാളികളെ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് ടെസ്റ്റ് നടത്തണമെന്ന വ്യോമയാന വകുപ്പിെൻറ ഉത്തരവിനെതിരെ അന്ന് നിലപാടെടുത്തവര്‍ ഇപ്പോള്‍ അതേ നിബന്ധന ഏര്‍പ്പെടുത്തുന്നത് വിചിത്രമാണ്.
വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടിക്കറ്റെടുക്കാന്‍ പോലും കഴിവില്ലാത്തവരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധസംഘടനകള്‍ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.