തിരുവനന്തപുരം: ‘ഫോേട്ടാ ഫിനിഷിൽ’ ആരാകും വിജയിയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേസുകൾ തീർപ്പാകാത്തതിനാൽ മന്ത്രിയാകാൻ എ.കെ. ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് അവസ്ഥ. പാർട്ടിയും മുന്നണിയുമെല്ലാം പച്ചക്കൊടി കാണിച്ചെങ്കിലും കേസ് കഴിഞ്ഞശേഷം എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാം എന്നാണ് സി.പി.എം, സി.പി.െഎ ഉൾപ്പെടെ എൽ.ഡി.എഫ് ഘടകകക്ഷികളുടെ പൊതുവികാരം. അതിന് മുമ്പ് കോടതിയിൽനിന്ന് തോമസ് ചാണ്ടി അനുകൂല വിധിയുമായി എത്തിയാൽ മുന്നണിക്ക് മറ്റൊരു തലവേദനയാകും.
കുറ്റമുക്തനായി ആദ്യം എത്തുന്ന എൻ.സി.പി എം.എൽ.എക്ക് മന്ത്രിസ്ഥാനം എന്ന ഉറപ്പ് സി.പി.എമ്മിൽനിന്ന് പാർട്ടി നേടിയെടുത്തിട്ടുമുണ്ട്. ശശീന്ദ്രന് മന്ത്രിയാകാൻ അയോഗ്യതയില്ലെന്നാണ് എൻ.സി.പിയുടെ നിലപാട്. എന്നാൽ, കേസുകളിൽ തീരുമാനമുണ്ടാകും വരെ ഇൗ കാത്തിരിപ്പ് നീളും എന്ന് വ്യക്തം. കേസ് അവസാനിച്ചാലോ പുതിയ കേസുകൾ വരുമോയെന്ന ആശങ്കയും നിലവിലുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശശീന്ദ്രൻ വിഷയം കാര്യമായി ചർച്ചചെയ്യാത്തതും ഇതുമൂലമാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെങ്കിലും കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഹൈകോടതിയുടെ പരിഗണനയിലാണ്.
ശശീന്ദ്രനെ മന്ത്രിയാക്കിയാല്‍ കോടതിയില്‍നിന്ന് എന്തെങ്കിലും പ്രതികൂല പരാമര്‍ശം ഉണ്ടായാല്‍ അത് വീണ്ടും തലവേദനയാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. ശശീന്ദ്രെൻറ കാര്യം തീരുമാനിക്കേണ്ടത് എൻ.സി.പിയാണെന്ന് പറയുേമ്പാഴും ഇടതുമുന്നണിയിൽ കൂടിയാലോചന വേണമെന്ന നിലപാടിലാണ് സി.പി.െഎ ഇനിയുമൊരു വിവാദത്തിലേക്ക് കാര്യങ്ങൾ പോകുന്നതിനോട് സി.പി.െഎക്ക് യോജിപ്പില്ല. കോടതിവിധി അനുകൂലമായാല്‍ മുന്നണിയോഗം വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് നേതൃത്വം. കോടതിവിധി അനുകൂലമായാലും ഇതിനെ ചോദ്യംചെയ്ത് ആരെങ്കിലും കോടതിയെ സമീപിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.