ചെന്നൈ: ആർ.കെ നഗറിൽ ജയലളിതയുടെ പിന്തുടർച്ചാവകാശം തേടി മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വത്തിലും മുന്നിൽ. അണ്ണാഡി.എം.കെ ശശികല പക്ഷം സ്ഥാനാർഥി ടി.വി. ദിനകരന് 10.77 േകാടി, ഒ.പി.എസ് പക്ഷം സ്ഥാനാർഥി ഇ. മധുസൂദനന് 4.74 കോടി, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന് 3.05 കോടി രൂപയുടെ വീതം സ്വത്താണുള്ളത്.
നാമനിർേദശ പത്രികകൾക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത്വിവരം. ദിനകരന് സ്വന്തംപേരിൽ വാഹനം, കമ്പനികളിൽ നിക്ഷേപം തുടങ്ങിയവയില്ല. സ്വത്തിൽ ഭൂരിപക്ഷവും ഭാര്യയുടെ പേരിലാണ്. സ്വന്തം പേരിൽ 68 ലക്ഷം രൂപ മാത്രം. ദിനകരന് 11.45 ലക്ഷം രൂപയുടെ ജംഗമ സ്വത്തും ഭാര്യക്ക് 7.18 കോടിയുടെ ജംഗമ സ്വത്തുമുണ്ട്.
ദിനകരന് 57 ലക്ഷം രൂപയുടെയും ഭാര്യക്ക് 2.40 കോടി രൂപയുടെയും സ്ഥാവര സ്വത്തുണ്ട്. കുടുംബത്തിന് 49.54 ലക്ഷത്തിെൻറ ജംഗമ സ്വത്തുണ്ട്. ബാങ്കുവായ്പ, കമ്പനികളിൽനിന്ന് മുൻകൂർ പണം വാങ്ങിയ ഇനങ്ങളിൽ 5.40 കോടിയുെട ബാധ്യത ഭാര്യയുടെ പേരിലുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ പേരിൽ 49 ലക്ഷം രൂപയുടെ നിേക്ഷപമുണ്ട്. ദിനകരെൻറ വാർഷിക വരുമാനം 2.22 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 71 ലക്ഷം രൂപയുമാണ്. ഇതേസമയം, പന്നീർസെൽവം വിഭാഗം സ്ഥാനാർഥി ഇ. മധുസൂദനന് 1.37 കോടിയുടെ സ്വത്തും ഭാര്യയുടെ പേരിൽ 3.00 കോടി രൂപയുടെ സ്വത്തുമുണ്ട്.
മറ്റൊരു സ്ഥാനാർഥിയും ജയലളിതയുടെ സഹോദരപുത്രിയുമായ ദീപ ജയകുമാറിന് 3.05 കോടിയുടെ സ്വത്തുണ്ട്. 1.05 കോടി രൂപയുടെ ജംഗമ സ്വത്തും രണ്ടുകോടി രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.