ആ​ർ.​കെ ന​ഗ​റി​ൽ ദി​ന​ക​ര​ന്​ ​െതാ​പ്പി; ഒ.​പി.​എ​സ്​ വി​ഭാ​ഗ​ത്തി​ന്​ വി​ള​ക്കു​കാ​ൽ

ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ടില മരവിപ്പിച്ചതിന് പിന്നാലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഇരു വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചു.

ശശികല വിഭാഗത്തിൽ മത്സരിക്കുന്ന ടി.ടി.വി. ദിനകരന് െതാപ്പി ചിഹ്നവും ‘എ.െഎ.എ.ഡി.എം.കെ അമ്മ’ എന്ന പേരും അനുവദിച്ചപ്പോൾ ഒ. പന്നീർസെൽവം വിഭാഗത്തിനുവേണ്ടി മത്സരിക്കുന്ന ഇ. മധുസൂദനന്  ‘എ.െഎ.എ.ഡി.എം.കെ പുരട്ചി തൈലവി അമ്മ’ എന്ന പേരും ചിഹ്നമായി വിളക്കുകാലും നൽകി. ഇരു വിഭാഗവും അണ്ണാ ഡി.എം.കെ എന്ന പേരും രണ്ടിലയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. തങ്ങളാണ് യഥാർഥ അണ്ണാ ഡി.എം.കെ എന്ന് ഇരുവിഭാഗവും ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷനിൽ നിരത്തിയ ശക്തമായ വാദങ്ങൾെക്കാടുവിലാണ് താൽക്കാലികമായി പാർട്ടി പേരും ചിഹ്നവും മരവിപ്പിക്കാൻ കമീഷൻ തീരുമാനിച്ചത്.   പ്രമുഖ സ്ഥാനാർഥികൾ വ്യാഴാഴ്ച നാമനിർദേശപത്രിക നൽകി.

പന്നീർസെൽവം വിഭാഗത്തിൽനിന്ന് ഇ. മധുസൂദനൻ, ശശികല വിഭാഗത്തിൽനിന്ന് ടി.ടി.വി. ദിനകരൻ, ജയലളിതയുടെ സഹോദരപുത്രിയും എം.ജി.ആർ അമ്മ ദീപ പേരവൈ സംഘടനാ നേതാവുമായ ദീപ ജയകുമാർ, ബി.ജെ.പി സ്ഥാനാർഥി ഗംഗൈ അമരൻ തുടങ്ങിയവർ തൊണ്ടയാർപേട്ട് കോർപറേഷൻ ഒാഫിസിൽ വരണാധികാരി പ്രവീൺ പി.നായർ മുമ്പാകെയാണ് പത്രികകൾ നൽകിയത്. ആകെ 127 പേരുടെ പത്രികകളാണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് തെരഞ്ഞെടുപ്പും 15ന് വോെട്ടണ്ണലും നടക്കും.   

വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങൾ
ചെന്നൈ: ഏപ്രിൽ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗറിൽ ഉപയോഗിക്കുന്നത് വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ) സംവിധാനത്തോട് കൂടിയ വോട്ട് യന്ത്രങ്ങൾ. മണ്ഡലത്തിലെ എല്ലാ ബൂത്തിലും ഇൗ സംവിധാനമുള്ള യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ആർ.കെ നഗറിൽ തോൽക്കുന്ന കക്ഷികളിൽനിന്ന് ഉയരാൻ സാധ്യതയുള്ള വോട്ട് യന്ത്രം സംബന്ധിച്ച പരാതികളെ പ്രതിരോധിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷ​െൻറ നീക്കം.

വോട്ട് യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ കൃത്രിമമുണ്ടായാൽ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം ഇതിലുണ്ട്. വോട്ട് യന്ത്രവുമായി പ്രിൻറർ ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്. രേഖപ്പെടുത്തുന്ന വോട്ട് സ്ലിപ്പുകളായി പ്രിൻറ് ചെയ്ത് ഉപകരണത്തിൽ സൂക്ഷിക്കും. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥി, ചിഹ്നം  തുടങ്ങിയ വിവരങ്ങൾ അടങ്ങിയ സ്ലിപ് വോട്ടർക്ക് കാണാനാവും. ഇതുവഴി താൻ ചെയ്ത സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് ഉറപ്പുവരുത്താം.

Tags:    
News Summary - rk nagar: divakaran has cap and electric post for ops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.