തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള സി.പി.എം ക്ഷണം ആർ.എസ്.പി തള്ളിയെങ്കിലും അവർക്കുവേണ്ടി വീറോടെ വാദിച്ച് സി.പി.െഎ. മറ്റ് മൂന്ന് ഇടതുപക്ഷ പാർട്ടികളെ കൂടി ഒപ്പം കൂട്ടണമെന്ന നിലപാടാണ് സി.പി.െഎക്ക്. ആർ.എസ്.പി കുരുക്കിൽപെട്ട് വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് പാർട്ടിയുടെയും െഎ.എൻ.എല്ലിെൻറയും മുന്നണി പ്രവേശനവും വൈകുമെന്നാണ് സൂചന.
ഫോർവേർഡ് ബ്ലോക്ക്, എസ്.യു.സി.െഎ, സി.പി.െഎ (എം.എൽ) ലിബറേഷൻ എന്നീ മുഖ്യധാര ഇടതുകക്ഷികളെക്കൂടി മുന്നണിയുടെ ഭാഗമാക്കണമെന്ന നിലപാടിലാണ് സി.പി.െഎ. നിലവിലെ ദേശീയ സാഹചര്യത്തിൽ ഇൗ ഇടതുപാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന പൊതുരാഷ്ട്രീയമാണ് സി.പി.െഎ അംഗീകരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുന്നണി വിട്ടുപോയവർ തിരിച്ചുവരണമെന്നത് രാഷ്ട്രീയതീരുമാനമാണ്. അവർ ഒറ്റ രാത്രി കൊണ്ട് തിരിച്ചുവരുമെന്ന് കരുതരുത് -അദ്ദേഹം പറഞ്ഞു. നിലവിൽ ഇൗ നാല് പാർട്ടികൾ ദേശീയതലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും കേരളത്തിൽ ഫോർവേർഡ് ബ്ലോക്ക് യു.ഡി.എഫിനെ പിന്തുണക്കുകയാണ്.
മുന്നണി പ്രവേശനം വൈകുന്നതിൽ ലോക്താന്ത്രിക് ദളിലും കടുത്ത ആശയക്കുഴപ്പമുണ്ട്. െഎ.എൻ.എല്ലിെൻറ പ്രവേശനം അജണ്ടയിലുണ്ടെങ്കിലും പാർട്ടികൾ ചർച്ച ചെയ്ത് അഭിപ്രായം സ്വരൂപിക്കെട്ട എന്ന നിലപാടിലാണ് മുന്നണി നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാര്യം കൂടുതൽ വ്യക്തമാവുമെന്നാണ് ഇടതുമുന്നണി േനതൃത്വം വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.