മുംബൈ: മഹാസഖ്യത്തിെൻറ ഭാഗമാകാൻ അംബേദ്കറുടെ േപരമകനും ദലിത് സംഘടനയായ ഭാരിപ ്പ ബഹുജൻ മഹാസംഘ് അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ മുന്നോട്ടുവെച്ച ഉപാധിയിൽ കുര ുങ്ങി കോൺഗ്രസ്. 12 സീറ്റുകൾക്ക് പുറമെ ഭരണഘടനയെ ധിക്കരിക്കുന്ന ആർ.എസ്.എസിനെ നില ക്കുനിർത്താൻ എന്ത് പദ്ധതിയാണ് തയാറാക്കുക എന്ന് വ്യക്തമാക്കാനുമാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടത്.
സീറ്റുകളുടെ എണ്ണത്തിൽ നീക്കുപോക്കാവാമെങ്കിലും ആർ.എസ്.എസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് പ്രകാശ് ശഠിക്കുന്നത്. ആർ.എസ്.എസ് വിഷയത്തിൽ മൗനം പാലിച്ചാൽ സഖ്യ സാധ്യത ഇല്ലെന്നാണ് പ്രകാശ് പറയുന്നത്. ഇൗയിടെ ഉവൈസി സേഹാദരന്മാരുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി (മജ്ലിസ്) ചേർന്ന് രൂപവത്കരിച്ച വഞ്ചിത് ബഹുജൻ അഗാഡിക്ക് വേണ്ടിയാണ് 12 സീറ്റുകൾ പ്രകാശ് ആവശ്യപ്പെടുന്നത്.
ആറ് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാണ്. എന്നാൽ, മജ്ലിസിനെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മൂന്നാം മുന്നണിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണകരമാകില്ലേ എന്ന ചോദ്യത്തിന് 12 ശതമാനം വരുന്ന ഇടയന്മാരുടെ ധങ്കാർ സമുദായം എതിരായതിനാൽ ബി.ജെ.പി ജയിക്കില്ലെന്ന ന്യായമാണ് പ്രകാശ് ഉന്നയിച്ചത്. സംവരണ ആവശ്യം സർക്കാർ തള്ളിയതിനാൽ ധങ്കാറുകൾ ബി.ജെ.പി സർക്കാറിനോട് ക്ഷോഭത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.