തിരുവനന്തപുരം: ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ പ്രതിരോധിക്കാൻ തന്ത ്രങ്ങൾ മെനഞ്ഞ് സംഘ്പരിവാർ. സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ബ ദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഇൗമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയിൽ കൂടും. സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ പെങ്കടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാൻ നീക്കമുണ്ട്.
സർക്കാർ വിളിച്ച യോഗത്തിനെത്തിയ പല സംഘടനകളും തീരുമാനത്തിൽനിന്ന് പിന്നാക്കം പോയതിെൻറ ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ. ശബരിമലയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്ന പ്രചാരണം ശക്തമാക്കാനുള്ള നീക്കവും ഇവർ നടത്തുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യഘട്ടത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിച്ചെന്ന വിലയിരുത്തൽ ആർ.എസ്.എസിനുണ്ട്.
സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയത് തിരിച്ചടിയാണെന്നാണ് അവരുടെ വിലയിരുത്തൽ. പ്രക്ഷോഭം ശക്തമാക്കാൻ വിശ്വാസികളുടെ പിന്തുണയാർജിക്കാനും സർക്കാറിനെതിരെ ശക്തമായ പ്രചാരണം നടത്താനുമാണ് സംഘ്പരിവാർ നീക്കം. അതിനൊപ്പം ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ പ്രചാരണവും ഇവർ ഉദ്ദേശിക്കുന്നു. ഇക്കാര്യങ്ങളെല്ലാം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് സംഘ്പരിവാർ സംഘടനകളുടെ പ്രതിനിധികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.