ഫാറൂഖബാദ് (യു.പി): 2014ൽ നാലാം സ്ഥാനത്തായിപ്പോയതിെൻറ നാണക്കേടിൽനിന്ന് കരകയറാ നായിട്ടില്ല സൽമാൻ ഖുർശിദിന്. ആ കറ മായ്ക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. അന്ന് മോദി തരംഗത്തെ പഴിപറയാമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ജയിച്ചില്ലെങ്കിൽ തലയിൽ മുണ്ട ിടേണ്ടിവരും. കേന്ദ്രത്തിൽ വിദേശകാര്യവും ന്യൂനപക്ഷ നിയമവകുപ്പുകളും കൈകാര്യം ചെയ് ത തലപ്പൊക്കമുള്ള കോൺഗ്രസ് നേതാവിന് കടുകട്ടി മത്സരമാണ് ഫാറൂഖബാദിൽ. സിറ്റിങ് എം.പി ബി.ജെ.പിയിലെ മുേകഷ് രജ്പുതാണ് പ്രധാന എതിരാളി.
എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി വിശാലസഖ്യെത്ത പ്രതിനിധാനംചെയ്ത് ബി.എസ്.പിയിലെ മനോജ് അഗർവാളും ഖുർശിദിന് വെല്ലുവിളി ഉയർത്തുന്നു. എങ്ങനെയും മുന്നിലെത്താൻ ലക്ഷ്യമിട്ട് വിശാലസഖ്യത്തെയും ബി.ജെ.പിയെയും കടന്നാക്രമിച്ചാണ് ഖുർശിദിെൻറ പ്രചാരണം. ഏതെങ്കിലും ജാതിയോ സമുദായമോ സംഘടനകളോ നിർണായക ശക്തിയല്ല മണ്ഡലത്തിൽ. 14 ശതമാനം മുസ്ലിംകളുണ്ടെങ്കിലും അവർ കൂട്ടായി ഒരു പാർട്ടിക്ക് വോട്ട് ചെയ്താൽ മാത്രമേ നിർണായക ഘടകമാകൂ.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലുമെന്നതുപോലെ കോൺഗ്രസിെൻറ മുസ്ലിം സ്ഥാനാർഥിക്ക് വോട്ട് ചെയ്യണോ അതോ വിശാലസഖ്യത്തിന് വോട്ട് നൽകണോയെന്നതിൽ മുസ്ലിം സമുദായത്തിൽ കടുത്ത ആശയക്കുഴപ്പമുണ്ട്. മുസ്ലിം വോട്ടുകളുടെ ശിഥിലീകരണം ബി.ജെ.പിക്കാണ് നേട്ടമാവുക. ബി.ജെ.പിയെ നേരിടാൻ ശക്തനായ മുസ്ലിം സ്ഥാനാർഥിക്ക് വോട്ട്ചെയ്യാൻ മുസ്ലിംകൾ ഒന്നടങ്കം തീരുമാനിച്ചാൽ ഖുർശിദിന് ജയം ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, മുസ്ലിം, യാദവ വോട്ടുകളിലാണ് ബി.എസ്.പി സ്ഥാനാർഥിയുടെയും കണ്ണ്.
മോദിയുടെ ഭരണത്തുടർച്ച ആവശ്യപ്പെട്ടാണ് ബി.ജെ.പിയുടെ പ്രചാരണം. മണ്ഡലത്തിനുവേണ്ടി ഒരു പാർട്ടിക്കാരും ഒന്നും ചെയ്തിട്ടില്ലെങ്കിലും തെൻറ വോട്ട് കേന്ദ്രത്തിൽ മോദിയുടെ ഭരണത്തുടർച്ചക്കുവേണ്ടിയായിരിക്കുമെന്ന് പെയിൻറ് കട നടത്തുന്ന രാംചന്ദ്ര യാദവ് പറഞ്ഞു.
ഇത്തവണ വോട്ടർമാരുടെ മനസ്സ് വിശാല സഖ്യത്തിന് അനുകൂലമാണെന്നും താൻ ബി.എസ്.പിക്കാണ് വോട്ട് ചെയ്യുകയെന്നും ഒാേട്ടാ ഡ്രൈവറായ ശൗക്കീൻ ഖാൻ പറയുന്നു. കോൺഗ്രസിനാണ് തെൻറ വോട്ട് എന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുജീബ് ഖാൻ വ്യക്തമാക്കുന്നു. എന്നാൽ, തെൻറ സുഹൃത്തുക്കളും കുടുംബക്കാരും മറ്റു സമുദായങ്ങളിൽനിന്ന് കൂടുതൽ വോട്ട് പിടിക്കാൻ സാധ്യതയുള്ള ആൾക്കായിരിക്കും വോട്ട് ചെയ്യുക എന്നും അദ്ദേഹം പറയുന്നു. മുസ്ലിംകൾ കഴിഞ്ഞാൽ യാദവർക്കും മുൻതൂക്കമുള്ള മണ്ഡലത്തിൽ എസ്.പിക്കു പകരം ബി.എസ്.പി സ്ഥാനാർഥി വന്നത് നേട്ടമാകുമെന്ന കണക്കുകൂട്ടലും കോൺഗ്രസിനുണ്ട്.
2014ൽ നാലു ലക്ഷം വോട്ട് ലഭിച്ച മുകേഷ് രജ്പുതിെൻറ ഭൂരിപക്ഷം ഒന്നര ലക്ഷമായിരുന്നു. എസ്.പിയിലെ രാമേശ്വർ സിങ് യാദവായിരുന്നു രണ്ടാമത്. ബി.എസ്.പി സ്ഥാനാർഥി മൂന്നാമതും ഖുർശിദ് നാലാമതും. 2009ലും 1991ലും ഖുർശിദ് ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്. 1984ൽ ഖുർശിദിെൻറ പിതാവ് ഖുർശിദ് ആലം ഖാൻ ജയിച്ച മണ്ഡലവുമാണ് ഫാറൂഖബാദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.