ശശി തരൂര്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ സ്റ്റീല്‍ പാത്രം താഴെ വീണപോലെ തോന്നും. ആ ര്‍ക്കും മനസ്സിലാകാത്ത ചില ശബ്ദങ്ങള്‍ കേള്‍ക്കാം. ‘ഡംപ്ളംഡിംപ്ളിങ്ഡിം/സുരേഷ് തിരിഞ്ഞ ുനോക്കി/ദാ തരൂര്‍ ഇംഗ്ലീഷ് പറയുന്നു’ എന്നൊരു ലൈന്‍. ആരെങ്കിലും കുത്തിപ്പൊക്കുമ്പോ ഴേ അറിയൂ പൊതുജനതാല്പര്യാര്ഥം നിസ്സാര അര്‍ഥമുള്ള കടുകട്ടി വാക്കൊരെണ്ണം മൂപ്പര് ച ുമ്മാ പ്രയോഗിച്ചതാണെന്ന്.
അത്തരം പല പ്രയോഗങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട ്. കഴിഞ്ഞ ദിവസത്തെ അത്തരമൊരു പ്രയോഗം രാഷ്ട്രീയ എതിരാളികള്‍ ‘വളച്ചൊടിച്ച്’ തെര ഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് തരൂരുമെത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിനിടെ മത്സ്യക്കച്ചവടക്കാരോട് വോട്ട് അഭ്യര്ഥിച്ചതിെൻറ അനുഭവം തരൂര്‍ ട്വിറ്ററില്‍ കുറിച്ചതാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ‘Found a lot of enthusiasm at the fish market even for a squeamishly vegeterian MP!’ എന്നായിരുന്നു ട്വീറ്റ്. ഇതിലെ സ്ക്വീമിഷ്ലി (squeamishly) എന്ന വാക്കിെൻറ അര്‍ഥം ‘ഓക്കാനിക്കുക’ എന്നാണെന്നും ഇതുപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ അപമാനിക്കാനാണെന്നും ഇടത് എതിരാളികള്‍ ആരോപണമുന്നയിച്ചു.
‘മീന്‍മണമേറ്റാല്‍ ഓക്കാനം വരുന്നയാളാണ് താനെന്ന് തരൂര്‍’ കുറിച്ചതായി ദേശാഭിമാനി വാര്‍ത്തയാക്കിയപ്പോള്‍ തരൂരിനെതിരെ ജാഥ വരെ നടന്നു തലസ്ഥാനത്ത്. ദോഷം പറയരുതല്ലോ, തരൂരിൻറത്രയും വരില്ലെങ്കിലും അങ്കം കുറിക്കാന്‍ പറ്റിയ ഇംഗ്ലീഷ് ചേകവന്മാര് കുറവല്ലല്ലോ ഇടതുപാളയത്തില്‍. സ്ക്വിമീഷ് (squeamish) എന്ന വാക്കിന് ഓക്കാനം എന്നര്‍ഥം ഉണ്ടെന്ന് അവര്‍ കണ്ടെത്തിയതില്‍ അത്ഭുതമില്ല. അതുള്ളതാണ്. എന്നാല്‍, ശുദ്ധ വെജിറ്റേറിയന്‍ എന്ന അര്‍ഥത്തിലാണ് താന്‍ squeamishly എന്ന വാക്കുപയോഗിച്ചത് എന്ന വിശദീകരണവുമായി തരൂര്‍ ട്വിറ്ററിലെത്തി.
ആ വാക്കിന് സത്യസന്ധത എന്നൊക്കെ അര്‍ഥമുണ്ടെന്ന ‘ഓളം’ ഡിക്ഷണറിയുടെ സ്ക്രീന്‍ ഷോട്ടും പങ്കുവെച്ചു; തെൻറ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന മലയാളി ഇടതു രാഷ്ട്രീയക്കാര്‍ക്കുവേണ്ടി എന്ന പരിഹാസത്തോടെ. ‘നുണയുടെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.
വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി വാക്കുകള്‍ തെറ്റായി വളച്ചൊടിക്കുന്നതിനു പകരം നമുക്ക് വികസനത്തെ കുറിച്ചും യഥാര്‍ഥ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാം എന്ന തരൂരിെൻറ ട്വീറ്റും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പിന്നെ തെറ്റിദ്ധാരണ ഉണ്ടാകാത്ത നല്ല വാക്ക് പ്രയോഗിച്ച് കൂടേയെന്ന് ചോദിക്കരുത്. വീണ്ടും സ്റ്റീല്‍ പാത്രം വീഴും.
ഇംഗ്ലീഷ് മനസ്സിലാകാത്ത ‘ഇടതു മലയാളീസി’െൻറ പരിഭാഷാ പരിമിതിയെ കളിയാക്കാന്‍ ഒരു ഉദാഹരണം കൂടി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘Order delivered’ എന്നതിെൻറ ഗൂഗ്ള്‍ മലയാളം പരിഭാഷ ‘കല്പന പ്രസവിച്ചു’ എന്നാണെന്ന്. ഇനി ധൈര്യമായിട്ട് തരൂരിന് എതിരാളികളോട് ചോദിക്കാം- Understanding english difficulty? ‘ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ?’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.