പിൻസീറ്റ് ഭരണത്തിലേക്ക് കളംമാറ്റി ശശികല

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ നാടകത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കി ശശികല മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിന്മാറി. പന്നീർസെൽവവുമായുള്ള പോരാട്ടത്തിൽ ജനകീയത നഷ്ടപ്പെടുകയും അനുകൂലിക്കുന്ന എം.എൽ.എമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ചെയ്തതോടെയാണ് ശശികലയുടെ പിന്മാറ്റം. പാർട്ടിയിലെ പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ശശികലയുമായി അടുപ്പമുള്ള പാർട്ടി പ്രിസീഡിയം ചെയർമാൻ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ ഇത് ശശികലയുടെ തന്ത്രമാണെന്നാണ് പന്നീർസെൽവ പക്ഷം ആരോപിക്കുന്നത്. അതിനിടെ രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും ഇന്ന് പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു.

കൂവത്തൂരിലെ റിസോർട്ടിലെത്തിയ ശശികലയുടെയും സംഘത്തിന്റെയും വാഹനവ്യൂഹം
 


എം.എൽ.എമാരെ കാണാൻ കൂവത്തൂരിലെ റിസോർട്ടിലെത്തിയ ശശികല നിയമസഭാകക്ഷി യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ ശശികല വികാരഭരിതയായി സംസാരിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണക്കുന്ന കാര്യത്തിൽ ചില എം.എൽ.എമാർ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. തനിക്കെതിരായ കേസുകളിൽ നിന്നടക്കം മോചിതയാകുന്നത് വരെ പിൻസീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കാമെന്നാണ് ശശികലയുടെ കണക്കുകൂട്ടൽ. നിലവിൽ സത്യപ്രതിഞ്ജക്ക് തടസ്സമായി നിൽക്കുന്ന ഗവർണർക്ക് ഇതോടെ എതിർപുയർത്താനും കഴിയില്ലെന്നും ശശികല കണക്കുകൂട്ടുന്നു.പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റി പാർട്ടി പ്രിസീഡിയം ചെയർമാനായി കെ.എ.സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. 

Tags:    
News Summary - Sasikala vs Panneerselvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.