ന്യൂഡൽഹി: ജെ.ഡി.യു പാര്‍ട്ടിയുടെ ചിഹ്നത്തിനും ഔദ്യോഗിക പേരിനും അവകാശമുന്നയിച്ച് ശരത് യാദവ് വിഭാഗം നല്‍കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. കൂടാതെ ശരത് യാദവ് വിഭാഗത്തിനു വേണ്ടി അപേക്ഷ നൽകിയ ജാവേദ് റാസ അപേക്ഷയിൽ ഒപ്പിട്ടിട്ടില്ലെന്നും തെരെഞ്ഞടുപ്പ് കമീഷണർ ചൂണ്ടിക്കാട്ടി.
ബിഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയുമുൾപ്പെടുന്ന മഹാസഖ്യം വിട്ട് ബി.െജ.പിയുമായി കൂട്ടുകൂടി നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചതോടെയാണ് ശരത് യാദവ് വിഭാഗം പാർട്ടി വിട്ടത്. ആഗസ്ത് 25നായിരുന്നു പാർട്ടി പേരിലും ചിഹ്നത്തിലും അവകാശമുന്നയിച്ച് ശരത് വിഭാഗം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
യഥാര്‍ത്ഥ ജെ.ഡി.യു തങ്ങളുടേതാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്‌നവും പേരും ഉപയോഗിക്കാന്‍ അവകാശം തെൻറ നേതൃത്വത്തിലുള്ള വിഭാഗത്തിനാണെന്നും ചൂണ്ടികാട്ടിയായിരുന്നു ശരത് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
71 പാർട്ടി എം.എൽ.എമാരും 30 എം.എൽ.സിമാരും ഏഴ് രാജ്യ സഭാ എം.പിമാരും രണ്ട് ലോക് സഭാ എം.പിമാരും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും
14 സംസ്ഥാന കമ്മിറ്റികളുടെ പിന്തുണ തനിക്കുണ്ടെന്നും ശരത് യാദവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനുള്ള രേഖകള്‍ സത്യവാങ്മൂലത്തിനൊപ്പം ശരത് യാദവ് വിഭാഗം സമര്‍പ്പിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
അതിനിടെ ശരത് യാദവിനേയും അലി അന്‍വറിനേയും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ പക്ഷം നല്‍കിയ അപേക്ഷ പരിഗണിച്ച ഉപരാഷ്ട്രപതി ശരത് യാദവിനും അലി അന്‍വറിനും നോട്ടീസയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.